Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന സമരം: തുണിയുരിക്കാന്‍ വന്ന ഹനുമാന്‍ സേനക്കാര്‍ ആര്?

കോഴിക്കോട്: കോഴിക്കോട് ചുംബന സമരം നടത്തിയാല്‍ പങ്കെടുക്കുന്നവരുടെ നഗ്നത പ്രദര്‍ശനം നടത്തും എന്ന് ഭീഷണി മുഴക്കിയപ്പോഴാണ് കേരളത്തില്‍ ഹനുമാന്‍ സേന എന്നൊരു കൂട്ടരുണ്ടെന്ന് മനസ്സിലായത്.

ആരാണ് ഈ ഹനുമാന്‍ സേനക്കാര്‍ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഉത്തരം തേടിപ്പോയാല്‍ എത്തുക കൊച്ചി മറൈന്‍ ഡ്രൈവിലെ ചുംബന സമരത്തിനെതിരെ രംഗത്ത് വന്നവരുടെ കൂട്ടരിലേക്ക് തന്നെയാണ്.

Hanuman Sena

യുവമോര്‍ച്ച, ബജ്‌റംഗ് ദള്‍, ശിവസേന പ്രവര്‍ത്തകരായിരുന്നു കൊച്ചിയില്‍ ചുംബനസമരത്തിനെതിരെ രംഗത്ത് വന്നത്. ഇവരുടെ പ്രതിഷേധ പ്രകടനം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

എന്നാല്‍ കോഴിക്കോട് ചുംബനസമരം നടക്കുമ്പോള്‍ വീണ്ടും ഇടപെട്ട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇത്തരം മുഖ്യധാര സംഘടനകള്‍ തയ്യാറല്ല. എന്നാല്‍ പ്രതിഷേധിക്കുകയും വേണം. അപ്പോള്‍ പിന്നെ എളുപ്പം ഹനുമാന്‍ സേനയെ പോലെ കേരളത്തിന് അത്ര പരിചിതമല്ലാത്ത പേരില്‍ രംഗത്തിറങ്ങുക എന്നതായിരുന്നു.

മംഗലാപുരത്തും മറ്റും വാലന്റയന്‍സ് ഡേ ആഘോഷങ്ങള്‍ക്കെതിരെ രംഗത്ത് വരികയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തുപോരുന്നവരും ഈ കൂട്ടര്‍ തന്നെയാണ്. കേരളത്തിലും അധികം ദൂരെയല്ലാതെ അത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം എന്ന സൂചനയാണ്ഇപ്പോള്‍ ലഭിക്കുന്നത്.

കൊച്ചിയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയ എസ്ഡിപിഐക്കാരും കോഴിക്കോട് നേരിട്ട് രംഗത്തിറങ്ങിയില്ല. നാട്ടുകാര്‍ എന്ന പേരിലായിരുന്നു ഇത്തരം ആളുകളുടെ ഇടപെടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+