ചുംബിച്ച് പ്രതിഷേധിക്കാന്‍ വീണ്ടും ഇവരെത്തും!! ചുംബന സമരം കൊച്ചിയില്‍!!
വൈകീട്ട് നാലു മണിക്കാണ് ചുംബന സമരം തുടങ്ങുന്നത്
കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ ചുംബന സമരം വീണ്ടും വരുന്നു. കൊച്ചിയിലെ മറൈന്‍ഡ്രൈവിലാണ് ചുംബന സമരം നടക്കുന്നത്. ശിവസേന പ്രവര്‍ത്തകരുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. വൈകീട്ട് നാലു മണിക്കാണ് സമരപരിപാടി ആരംഭിക്കുന്നത്.

മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ശിവസേനക്കാര്‍ ചൂരലെടുത്ത് അടിച്ച് വിരട്ടിയോടിച്ചതാണ് വീണ്ടും ചുംബന സമരവുമായി രംഗത്തു വരാന്‍ കിസ് ഓഫ് ലൗ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

നേരത്തേ സംസ്ഥാനത്ത് ചുംബന സമരം അരങ്ങേറിയപ്പോള്‍ ഇതിനെ ശക്തമായി എതിര്‍ത്ത വ്യക്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലുള്ള പിണറായി പ്രക്ഷോഭക്കാര്ക്കെതിരേ എന്തു നടപടിയാവും സ്വീകരിക്കുകയെന്ന് വെള്ളിയാഴ്ച മാത്രമേ അറിയാന്‍ കഴിയൂ.

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് പോലീസും ഒത്താശ ചെയ്തതായി കിസ് ഓഫ് ലൗ സംഘാടകര്‍ ആരോപിച്ചു. ശിവസേനയുടെ ആക്രമണത്തിന് പോലീസ് കുടപിടിക്കുകയായിരുന്നു. ഇതു അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

മറൈന്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബനസമരം പോലീസ് തടഞ്ഞാലും മുന്നോട്ട് പോവുമെന്ന് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പോലീസ് തങ്ങളെ അറസ്റ്റ് ചെയ്താല്‍ അറസ്റ്റ് വരിക്കുമെന്നും ഇവര്‍ പറഞ്ഞു.

ചുംബനസമരത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. സമാന ചിന്താഗതിക്കാരായ എല്ലാവരെയും മറൈന്‍ ഡ്രൈവിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും കിസ് ഓഫ് ലൗവിന്റെ ഫേസ്ബുക്ക് പേജില്‍ ഇവര്‍ കുറിച്ചു.

കോഴിക്കോട്ട് ഡൗണ്ടൗണ് ഹോട്ടലില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഒരു സ്വകാര്യ ചാനലലില്‍ വാര്‍ത്ത വരുകയും തുടര്‍ന്നു നടന്ന പ്രക്ഷോഭങ്ങളുമാണ് ആദ്യമായി ചുംബന സമരമെന്ന പുതിയ സമരമുറയിലേക്കു നയിച്ചത്.

കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ മൂന്നു ജില്ലകളിലാണ് ചുംബനസമരം കത്തിപ്പടര്‍ന്നത്. കേരളത്തില്‍ ഇതുണ്ടാക്കിയ അലയൊലികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ഹൈദരാബാദിലും ദില്ലിയിലും ചുംബന സമരവുമായി യുവതീ യുവാക്കള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.

കേരളത്തിലെ ചുംബന സമരങ്ങള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ചുംബന സമരത്തിന് നേതൃത്വം കൊടുത്തത് രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമായിരുന്നു. ഇരുവരെയും പിന്നീട് പെണ്‍വാണിഭത്തിനു പോലീസ് പിടികൂടിയിരുന്നു. വെള്ളിയാഴ്ചത്തെ ചുംബന സമരത്തില്‍ രാഹുലും രശ്മിയും പങ്കെടുത്തേക്കുമെന്ന് സൂചനകളുണ്ട്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications