കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്കായി കട്ടപ്പനയില്‍ കിസാന്‍ കല്യാണ്‍ കാര്യശാല

  • By Desk
Google Oneindia Malayalam News

ഭാരത സര്‍ക്കാര്‍ 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും കിസാന്‍ കല്യാ കാര്യശാല' എന്ന പരില്‍ ഏകദിന ശില്പശാല നടത്തി . ഇതിന്റെ ഭാഗമായി കട്ടപ്പന നഗരസഭാ കാര്യാലയത്തില്‍ നടന്ന ശില്പ്പശാല നഗരസഭാ ചെയര്‍മാന്‍ മനോജ്.എം.തോമസ് ഉദ്ഘാടനം ചെയ്തു. ആത്മ ഇടുക്കി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. പി.വി.ഗീതമ്മ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും ആത്മ (അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി) ഇടുക്കിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കൃഷി മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, മണ്ണ് സംരക്ഷണം, കെ.എസ്.ഇ.ബി, സ്പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, റ്റീ ബോര്‍ഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അതാത് വകുപ്പുകളിലെ പദ്ധതികള്‍ വിശദീകരിക്കുകയും കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തു. വ്യത്യസ്ഥ വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹ്യപരമായി കര്‍ഷകരുടെ ീവതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

kissan

ബ്ലോക്കുകളെ കേന്ദ്രീകരിച്ചുക്കൊണ്ട് മാതൃകാപരമായ ജീവിത സാഹചര്യങ്ങള്‍ ഗ്രമങ്ങളില്‍ ഉറപ്പു വരുത്തുന്നതിനാണ് പരിപാടി പ്രാധാന്യം നല്‍കുന്നത്.പ്രധാനമായും കാര്‍ഷികമേഖലയെ ബന്ധിപ്പിച്ചാണ് പരിപാടി നടത്തിയത്.ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ.മഞ്ജു ജിന്‍സി വര്‍ഗീസ്, കേരള കാര്‍ഷിക സര്‍വ്വകാലാശാല റി.പ്രൊഫസര്‍ ഡോ.കുര്യാക്കോസ് കെ.പി എന്നിവരാണ് ശിലപശാലയില്‍ ക്ലാസുകള്‍് നയിച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷക സംവാദവും ശ്രദ്ധേയമായി.

English summary
'kissan kalyan shala' organised for farmers in kattapana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X