കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എംഎസ് അല്ല, ഇനി കിസ്സ് എംഎസ്സും അയക്കാം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്ക് സന്ദേശം മാത്രം അയച്ചാല്‍ മാത്രം പോരെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ. കറുത്ത അക്ഷരങ്ങള്‍ക്ക് പകരം വികാരം മുറ്റുന്ന ഒരു ചുംബനം മൊബൈല്‍ ഫോണിലൂടെ ചൂട് നഷ്ടപ്പെടാതെ പകര്‍ന്ന് നല്‍കണം എന്ന് കൊതിച്ചു പോയിട്ടുണ്ടോ... നിങ്ങള്‍ക്കായിതാ ഒരു പുതിയ മൊബൈല്‍ ആപ്.

കിസ്സ് എംഎസ്... വേണമെങ്കില്‍ കിസ്സെമ്മസ് എന്നും വിളിക്കാം. ടെക്‌നോ പാര്‍ക്കിലെ വോള്‍മാക്ട് ബിസിനസ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് ഇത്തരമൊരു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്. ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉപയോഗിക്കാവുന്നതാണു പുതിയ അപ്ലിക്കേഷന്‍. പ്രണയിനിക്കോ, പ്രാണനാഥനോ, സുഹൃത്തുക്കള്‍ക്കോ വേണമെങ്കില്‍ രക്ഷിതാക്കള്‍ക്ക് പോലും ചുംബന മെസേജുകള്‍ അയക്കാനുള്ള സംവിധാനം ഇതിലുണ്ട്.

KissMS

ഒരു ഫാമില് ഓറിയന്റഡ് അപ്ലിക്കേഷന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കാമുകീ കാമുകന്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ചുംബനം എന്ന് കൂടി ഇവര്‍ പറയാതെ പറയുന്നുണ്ട്.

ഫേസ്ബുക്കിലും മറ്റും ഉള്ളപോലെ പബ്ലിക് പ്രൊഫൈല്‍ രൂപീകരിക്കാതെ വ്യക്തിപരമായ ഫേസ് ഇമേജുകളിലൂടെയാണ് ആശംസകള്‍ കൈമാറുന്നത്. ഇ-മെയില്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യാം. ഉപയോഗം നൂറ് ശതമാനം സൗജന്യമാണ്. പ്ലേ സ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പാസ് വേര്‍ഡ് ഉപയോഗിച്ച് ഈ ആപ്പിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാം എന്ന പ്രത്യേകതയും ഉണ്ട്.

ചുബന എസ്എംഎസ്സുകളുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താം എന്ന് കരുതുന്ന പൂവാലന്‍മാരും പൂവാലികളും അത്രകണ്ട് സന്തോഷിക്കണ്ട. അനാവശ്യ കോണ്‍ടാക്ടുകളെ ബ്ലോക്ക് ചെയ്യാനും ഈ ആപ്പില്‍ സംവിധാനമുണ്ട്.

വെറുതേ ഒരു ചുംബനം അങ്ങ് അയക്കുന്ന പരിപാടിയാണിതെന്ന് തെറ്റിദ്ധരിക്കരുത്. ചുംബനത്തിന്റ ദൈര്‍ഘ്യവും എത്ര ദൂരം സഞ്ചരിച്ചാണ് ചുംബനം എത്തുന്നതെന്നും അറിയാനുള്ള സൗകര്യം ഈ ആപ്ലിക്കേഷനില്‍ ഉണ്ട്. ചുംബനത്തോടൊപ്പം ചെറിയ ടെക്സ്റ്റ് മെസെജും 10 സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശവും അയക്കാം.

ടു ജിയിലും ത്രി ജിയിലും അപ്ലിക്കേഷന്‍ ഉപയോഗിക്കാം. ലൗവ് കിസ്സെമ്മസ്, ഗെറ്റ് വെല്‍ സൂണ്‍ കിസ്സെമ്മസ് തുടങ്ങി ഇഷ്ടമുള്ള ആശംസകള്‍ക്കനുസരിച്ച ചുംബനങ്ങള്‍ തിരഞ്ഞെടുക്കാം. ഫോണിന്റെ സ്‌ക്രീനില്‍ ചുംബിച്ചോ വിരലമര്‍ത്തിയോ കിസ്സെമ്മസ്സുകള്‍ തയ്യാറാക്കാം.

പ്രണയിതാക്കള്‍ക്ക് ഇതൊരു വാലന്റയന്‍ സമ്മാനമാണെന്ന് വിബിഎസ് കമ്പനി സിഇഒ ബാദുഷ ഗുലാം ഖാദര്‍ പറഞ്ഞു. ബാദുഷയും വിബിഎസിലെ അംഗങ്ങളായ മഹേഷ് ബാബു, ശ്യാം എന്നിവര്‍ ചേര്‍ന്നാണു പുതിയ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

English summary
KISSMS New mobile phone application to send Kisses to your beloved ones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X