കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്പലത്തെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് മാസ ശന്പളം 15000 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് 3000 രൂപ ഓണറേറിയം ലഭിയ്ക്കുമ്പോള്‍ എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങള്‍ക്ക് മാസ ശമ്പളമായി ലഭിയ്ക്കുന്നത് 15000 രൂപ.

പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് പലയിടത്തും അഴിമതി നടക്കുന്നചെന്നും സ്ഥിരവരുമാനം ഉറപ്പാക്കാനായാല്‍ അഴിമതി തടയാമെന്നും ഭരണ മുന്നണിയായി ട്വന്റി ട്വന്റി പറഞ്ഞിരുന്നു. 15000 രൂപ പ്രതിമാസ ശമ്പളം നല്‍കുമെന്നും ട്വന്റി ട്വന്റിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.

20-20win

ബിസിനസ് ഗ്രൂപ്പായ കിറ്റെക്‌സിന്റെ നേതൃത്വത്തിലാണ ്ട്വന്റി ട്വന്റി തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിച്ചതും അധികാരത്തില്‍ എത്തിയത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അംഗങ്ങളുടെ ശമ്പളം. സ്തര വരുമാനം ഉറപ്പാകുന്നതോടെ പഞ്ചായത്ത് ഫണ്ടുകള്‍ യഥാക്രമം വിനിയോഗിച്ച് അഴിമതി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നതിനാലാണ് പഞ്ചായത്തംഗങ്ങള്‍ക്ക് ഓണറേറി്യം നല്‍കുന്ന തീരുമാനം കൈക്കൊണ്ടതെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ പറഞ്ഞു.

പഞ്ചായത്തിലെ മാലിന്യ പ്രശ്‌നം പരിഹരിയ്ക്കുന്നതിനായി ഇറ്റലിയില്‍ നിന്നുള്ള ഒരു സംഘം കഴിഞ്ഞയാഴ്ച കിഴക്കമ്പലത്ത് എത്തിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പഞ്ചായത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് വൈഫൈ കണക്ഷനുകള്‍ ലഭ്യമാക്കുമെന്നും ട്വന്റി-ട്വന്റി പറയുന്നു.

English summary
Kizhakkambalam Panchayat members will get RS15000 monthly salary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X