Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്‍റെ 'പ്ലാന്‍ സി' എന്ത്? മുഖ്യമന്ത്രിക്ക് കത്ത്... കുരുക്ക്.. കുടുങ്ങും!!

ശബരിമല സംരക്ഷണം എന്ന് ആക്രോശിച്ച് തെരുവിലിറങ്ങി ആക്രമം അഴിച്ചുവിട്ടവരെയെല്ലാം പോലീസ് ഒന്നിന് പുറകെ ഒന്നായി പൂട്ടികൊണ്ടിരിക്കുകയാണ്. പൂട്ടേണ്ടവരുടെ ലിസ്റ്റ് അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഇതിനോടകം 1407 പേര്‍ അറസ്റ്റിലായെന്നാണ് വിവരം. മറ്റുള്ളവര്‍ക്കായി പോലീസ് വലവിരിച്ചിട്ടമുണ്ട്.

ഇതിനിടെ ശബരിമലയില്‍ അക്രമണം അഴിച്ചുവിടാന്‍ നേതൃത്വം നല്‍കിയ രാഹുല്‍ ഈശ്വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ്. രാഹുല്‍ ഈശ്വറിന്‍റേയും സംഘത്തിന്‍റേയും പ്ലാന്‍ സി എന്താണെന്ന് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അശുദ്ധമാക്കാന്‍

അശുദ്ധമാക്കാന്‍

യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാനായിരുന്നു പദ്ധതിയുണ്ടായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത്. ചോര വീണ് അശുദ്ധമായാല്ല്‍ ആചാര പ്രകാരം നട അടച്ചിടും. ഇതോടെ യുവതികള ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കാതെ വരും.

 പ്രത്യേക സംഘം

പ്രത്യേക സംഘം

ഇതിന് വേണ്ടി പ്രത്യേക സംഘത്തെ ശബരിമലയില്‍ ഒരുക്കി നിര്‍ത്തിയിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേരെയാണ് തയ്യാറാക്കി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. രക്തം വീണ് അശുദ്ധമായാല്‍ നട അടച്ചിടണമെന്നാണ് ആചാരം. മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും.

 പ്ലാന്‍ ബി

പ്ലാന്‍ ബി

രക്തം, മൂത്രം എന്നിവ വീണ് അയ്യപ്പ ശാസ്താവിന്റെ സന്നിധി അശുദ്ധമാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.
മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുമ്പോഴും ഈ സംഘം ഒരുങ്ങിയിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

 മുഖ്യമന്ത്രിക്ക്

മുഖ്യമന്ത്രിക്ക്

സര്‍ക്കാരിന് മാത്രമല്ല തങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയുമൊക്കെ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പ്ലാന്‍ ബി എന്താണെന്ന് പറഞ്ഞ സ്ഥിതിക്ക് പ്ലാന്‍ സി എന്താണെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ആദ്യ പ്ലാന്‍

ആദ്യ പ്ലാന്‍

വിധിക്ക് പിന്നാലെ ഒക്ടോബര്‍ 17 ന് നടതുറന്നപ്പോള്‍ നാമം ചൊല്ലി പ്രതിഷേധിക്കാനായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ പദ്ധതി. ഇത് രാഹുലിന്‍റേയും സംഘത്തിന്‍റേയും പ്ലാന്‍ എ ആയിരിക്കാം.

 രണ്ട് പദ്ധതി

രണ്ട് പദ്ധതി

ശബരിമലയില്‍ യുവതി പ്രവേശമുണ്ടായാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധി വരുത്തി ക്ഷേത്രം അടപ്പിക്കാനായിരുന്നു രാഹുലിന്‍റേയും സംഘത്തിന്‍റേയും രണ്ടാമത്തെ പദ്ധതി. ഇതിനെ പ്ലാന്‍ ബി ആയി കണക്കാക്കാം. അങ്ങനെയെങ്കില്‍ രാഹുലിന്‍റെ പ്ലാന്‍ സി എന്താണെന്ന് അന്വേഷിക്കണമെന്ന് ജേക്കബ് തന്‍റെ കുറിപ്പില്‍ പറയുന്നു.

 രാജ്യത്തോട്

രാജ്യത്തോട്

സുപ്രീം കോടതി വിധി വിധി എതിര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി നിരവധി പേര്‍ സജ്ജരായിട്ടുണ്ടെന്നും രാഹുല്‍ തന്നെയാണ് പറയുന്നത്. ഇത് രാഹുല്‍ ഈശ്വര്‍ രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചതിന് സമാനമാണ്.

 അന്വേഷിക്കണം

അന്വേഷിക്കണം

നവംബര്‍ 19 നാണ് വീണ്ടും ശബരിമല നട തുറക്കുക. നിരവധി വിശ്വാസികളാണ് മലയിലേക്ക് എത്തുക. നിലവില്‍ പ്രതിഷേധക്കാരുടെ പ്ലാന്‍ എ തന്നെ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങളാണ് ശബരിമലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. മൂന്നാമത്തെ പദ്ധതിയുടെ ഭീകരത പ്ലാന്‍ ബി തന്നെ വ്യക്തമാക്കി തരുന്നുണ്ട്.

 ഉറപ്പാക്കണം

ഉറപ്പാക്കണം

അതിനാല്‍ മൂന്നാമത്തെ പദ്ധതിയെകുറിച്ച് പോലീസ് അന്വേഷിക്കുക തന്നെ വേണം. വരാനിരിക്കുന്ന മണ്ഡലകാലം ശബരിമലയില്‍ സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന് പോലീസും സര്‍ക്കാരും ഉറപ്പാക്കണമെന്നും ജേക്കബിന്‍റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+