കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസില്‍ തമ്മിലടി.... സംഘടനകള്‍ കേസില്‍ ഇടപെടുന്നുവെന്ന് മുന്‍ ഡിജിപി, ഇത് പഴയ പോലീസല്ലെന്ന് മറുപടി

പോലീസ് അസോസിയേഷനെതിരെ മുന്‍ ഡിജിപി

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസില്‍ വീണ്ടും ഉദ്യോഗസ്ഥ പോര്. പോലീസുകാര്‍ക്കുള്ള നല്ല നടപ്പ് ക്ലാസിലാണ് വാക്‌പോര് നടന്നിരിക്കുന്നത്. കേസന്വേഷണത്തില്‍ പോലീസ് സംഘടനകള്‍ ഇടപെടുന്നുവെന്ന മുന്‍ ഡിജിപി കെജെ ജോസഫിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് പോലീസില്‍ തമ്മിലടി തുടങ്ങിയത്. ഇതോടെ തര്‍ക്കം രൂക്ഷമായി. തര്‍ക്കത്തില്‍ സംഘടനാ നേതാക്കളും അസോസിയേഷനും ഇടപെട്ടതോടെ പ്രശ്‌നം വഷളായിരിക്കുകയാണ്. പരിശീലന ക്ലാസില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് പടര്‍ന്നിരിക്കുകയാണ്.

1

മുന്‍ ഡിജിപിയുടെ പരാമര്‍ശത്തിന് പോലീസ് അസോസിയേഷന്റെ ഇടപെട്ട ഒരു കേസ് പറയാമോ എന്നായിരുന്നു ഓഫീസേഴ്‌സ് അസോസിയേഷന്റെ മറുപടി. അതേസമയം സംസ്ഥാനത്തെ ആദ്യ ക്ലാസ് തന്നെ ഇത്തരത്തില്‍ തല്ലിപ്പിരിഞ്ഞത് പോലീസിന് നാണക്കേടായി മാറിയിരിക്കുകയാണ്. പോലീസ് സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മുന്‍ ഡിജിപിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പോലീസിനെതിരെ പരാതികള്‍ വ്യാപകമായതോടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് മുന്‍ ഡിജിപിമാരുടെ നേതൃത്വത്തില്‍ സിഐ, എസ്‌ഐ റാങ്കിലുള്ളവര്‍ക്ക് പരിശീലനം നടത്തിയത്. മുന്‍ പോലീസ് മേധാവിമാരാണ് ക്ലാസ് നടത്തിയത്. അതേസമയം കെജെ ജോസഫ് മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അസോസിയേഷനെതിരെ തുറന്നടിച്ചത്.

സംസ്ഥാന പോലീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് പൃഥ്വിരാജ് ആണ് കെജെ ജോസഫിന് മറുപടി നല്‍കിയത്. താങ്കളുടെ കാലത്തുള്ള പോലീസല്ല ഇത്. ഇപ്പോള്‍ ഏറെ മാറിയിട്ടുണ്ട് പോലീസ്. അസോസിയേഷന്‍ ഇടപെട്ട ഏതെങ്കിലും കേസ് താങ്കള്‍ക്ക് പറയാന്‍ സാധിക്കുമോ എന്നും പൃഥ്വിരാജ് ചോദിച്ചു. തുടര്‍ന്ന് ഇരുവരും കുറേ നേരം വാക്‌പോര് തുടരുകയും ചെയ്തു. അതേസമയം കേസന്വേഷണത്തില്‍ ബാഹ്യശക്തികള്‍ ഇടപെടാറില്ലെന്ന് പറഞ്ഞ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജോസഫിനെ തള്ളിക്കളയുകയും ചെയ്തു. സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ബെഹ്‌റ പറഞ്ഞു. അതേസമയം സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഇവ ഏറ്റെടുക്കുകയായിരുന്നു. ജോസഫിന് കാലം മാറിയത് അറിയില്ലെന്നാണ് പ്രധാന വിമര്‍ശനം.

English summary
kj joseph against police association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X