Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയാശാന്‍ ഒഴിഞ്ഞു, ജയചന്ദ്രന്‍ ഇടുക്കി സെക്രട്ടറി

തൊടുപുഴ/കാസര്‍കോട്: സിപിഎമ്മിന്റെ ഇടുക്കിയിലെ കരുത്തുറ്റ നേതാവായിരുന്ന എംഎം മണി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പ്രസംഗ വിവാദത്തില്‍ മണി ജയിലില്‍ ആയ സമയത്ത് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെകെ ജയചന്ദ്രനാണ് പുതിയ സെക്രട്ടറി.

അനാരോഗ്യം കാരണം സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് ജയചന്ദ്രന്‍ വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങുകയായിരുന്നു. 27 വര്‍ഷത്തിന് ശേഷമാണ് എംഎം മണി ജില്ലാ സെക്രട്ടറി പദത്തില്‍ നിന്ന് താഴെ ഇറങ്ങുന്നത്.

CPM Flag

കാസര്‍കോട് ജില്ലാ സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ സെക്രട്ടറിക്ക് മാറ്റമില്ല. കഴിഞ്ഞ തവണത്തെ സെക്രട്ടറി സതീഷ് ചന്ദ്രന്‍ തന്നെ ഇത്തവണയും തുടരും.

ചൂടുപിടിച്ച ചര്‍ച്ചകളും വിവാദങ്ങളും ആണ് രണ്ട് ജില്ലാ സമ്മേളനങ്ങളിലും നടന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. വിഎസ് അച്യുതാനന്ദന്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളും വിമര്‍ശന വിധേയമായി. വിഎസ് അച്യുതാനന്ദനെ പിന്തുണക്കുന്നവരാണ് കാസര്‍കോട് ജില്ലാ നേതൃത്വത്തില്‍ അധികവും.

എംഎം മണി സ്ഥാനം ഒഴിയുമ്പോള്‍ ഇടുക്കിയില്‍ ആരെ സെക്രട്ടറിയാക്കണം എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നു. ഉടുമ്പുഞ്ചോല എംഎല്‍എ ആയ കെകെ ജയചന്ദ്രനല്ലാതെ മറ്റൊരു പേരും പരിഗണികകപ്പെട്ടില്ലെന്നാണ് വിവരം. ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന പല അംഗങ്ങളും കളങ്കിതരാണെന്ന ആക്ഷേപവും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+