Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെകെ ജയചന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ്', എംഎം മണിയെ ഒഴിവാക്കിയതിൽ ഭിന്നതയില്ലെന്ന് സിപിഎം

ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണിക്ക് സീറ്റ് നൽകാത്തതിൽ പാർട്ടിക്കുളളിൽ ഭിന്നതയെന്ന വാർത്തകൾ തള്ളി സിപിഎം. മൂന്നാം തവണയും സീറ്റ് പ്രതീക്ഷിച്ചെങ്കിലും എംഎം മണിക്ക് പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. നേരത്തെ മൂന്ന് തവണ ഉടുമ്പൻചോലയെ പ്രതിനിധീകരിച്ചിട്ടുളള കെകെ ജയചന്ദ്രൻ മുൻ സിപിഎം ജില്ലാ സെക്രട്ടറി കൂടിയാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തിന്റെ അടിത്തട്ടിൽ ശക്തമായ സ്വാധീനം കെകെ ജയചന്ദ്രനുണ്ടെന്നും വിജയത്തിന് സഹായിക്കുമെന്നുമാണ് പാർട്ടി വിലയിരുത്തുന്നത്.

ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്നുളളത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുളള വ്യാജ പ്രചാരണം ആണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. എംഎം മണിയും കെകെ ജയചന്ദ്രനും ജില്ലയില്‍ കമ്യൂണിസ്റ്റ് മുന്നേറ്റത്തിനുകരുത്ത് പകര്‍ന്ന് ത്യാഗോജ്വലമായ ജീവിതപന്ഥാവിലൂടെ മുന്നേറിയ ധീരരായ നേതാക്കളാണ് എന്നും സിപിഎം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

'' ദൈനംദിന രാഷ്ട്രീയം കൃത്യമായി വിശകലനം ചെയ്തും ഗൗരവമാര്‍ന്ന നിലപാടുകളെടുത്തും മുന്നോട്ടുപോകുന്ന കൂട്ടായ നേതൃത്വമാണ് ജില്ലയില്‍ സിപിഐ എമ്മിനുള്ളത്. എം എം മണിയും കെ കെ ജയചന്ദ്രനും തേര്‍തെളിച്ച വഴികളിലൂടെയാണ് ഇപ്പോഴത്തെ നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മന്നോട്ടുപോകുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന കാലത്ത് തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ചാണ് എം എം മണി പാര്‍ടിക്കായി ശക്തി സംഭരിച്ചത്.

KK Jayachandran

കങ്കാണിമാരുടെ ആക്രമണങ്ങളും കൊടിയ മര്‍ദനങ്ങളും ഏറ്റുവാങ്ങുകയും ജയിലില്‍ അതിക്രൂര പീഢനത്തിനിരയായി ജീവിതം മുഴുവന്‍ പാര്‍ടിക്കുവേണ്ടി സമര്‍പ്പിച്ച ധീര വ്യക്തിത്വമാണ് എം എം മണിയുടേത്. വയലാര്‍ രവി അഭ്യന്തര മന്ത്രിയായിരിക്കെ കോണ്‍ഗ്രസുകാര്‍ അഴിച്ചുവിട്ട ഗുണ്ടാ ആക്രമണം മൃതപ്രായനാക്കി മാറ്റിയ കെ കെ ജയചന്ദ്രന്‍ ആത്മബലവും കരുത്തുംകൊണ്ടാണ് തിരിച്ചുവന്നത്. തോട്ടം തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും തൊഴില്‍ സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ പട നയിച്ച കെ കെ ജയചന്ദ്രന്‍ ഒടുവില്‍ വിജയംകണ്ടു.

തിരുവഞ്ചൂരിന്റെ പൊലീസ് എം എം മണിയെ കള്ളക്കേസില്‍ കുടുക്കി 45 ദിവസം ജയിലിലടച്ച് ജില്ലയില്‍ കയറാന്‍ പോലും അനുവാദമില്ലാതെ നാടുകടത്തിയപ്പോള്‍ പാര്‍ടിയെ മുന്നില്‍ നിന്ന് നയിച്ചത് കെ കെ ജയചന്ദ്രനാണ്. ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ പിണറായി പറഞ്ഞത് 'വിലങ്ങണിയിച്ച കൈകള്‍ കൊണ്ട് സലൂട്ട് ചെയ്യിപ്പിക്കും' എന്നാണ്. അത്തരത്തില്‍ ചരിത്രം കാവ്യനീതി ആവര്‍ത്തിച്ചപ്പോഴും ജില്ലയിലെ പാര്‍ടിയെ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരാന്‍ പ്രാപ്തമാക്കി, ജില്ലാ സെക്രട്ടറി എന്ന നിലയില്‍ മുന്നില്‍നിന്നു.

അന്നത്തെ പാര്‍ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒപ്പംനിന്ന് ജില്ലയിലെ പാര്‍ടിയെ പ്രതിസന്ധികളില്‍നിന്ന് പതറാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു. എം എം മണി, എംഎല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും അസാധാരണമായ ഭരണമികവും ജനകീയതയും സമന്വയിപ്പിച്ചു. ലക്ഷക്കണക്കായ പാര്‍ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും എം എം മണിയെ പിതൃതുല്യനായാണ് കാണുന്നത്. പ്രവര്‍ത്തകരുടെ സ്‌നേഹവായ്പുകളും വാത്സല്യവുമാണ് ഇരുനേതാക്കള്‍ക്കും ഇപ്പോഴും ഊര്‍ജമായിട്ടുള്ളത്.

കരുത്തരായ നേതാക്കളുടെ ഇച്ഛാശക്തിയില്‍ ഇരമ്പി മുന്നേറിയ ഇടതുപക്ഷത്തിന്റെ ശക്തിയിലാണ് കോണ്‍ഗ്രസ് 20 വര്‍ഷമായി ജില്ലയില്‍ എംഎല്‍എമാരില്ലാത്ത പാര്‍ടിയായി മാറിയത്. എം എം മണി ഉടുമ്പന്‍ചോലയില്‍ ഉയര്‍ത്തിയ സമാനതകളില്ലാത്ത ഭൂരിപക്ഷം ഓരോ തെരഞ്ഞെടുപ്പിലും ഊര്‍ജമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികളുമായി മൂന്നാമതും തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജില്ലയില്‍ ആകെ എല്‍ഡിഎഫ് സമാനതകളില്ലാത്ത സുനിശ്ചിത വിജയം ഉറപ്പാക്കും.

കെ എസ് കൃഷ്ണപിള്ള മുതല്‍ ധീരജ് രാജേന്ദ്രന്‍ വരെ 16 രക്തസാക്ഷികളുടെ നിണം വീണ് ചുവന്ന മണ്ണില്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ പതാക വാഹകര്‍ അജയ്യ ശക്തിയായി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും വ്യാജപ്രചാരണങ്ങള്‍ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുമെന്നും സിപിഎം വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+