കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല ഇടപാടുകള്‍; അക്കൗണ്ടുകള്‍ പരിശോധിക്കണം"; തെളിവുകള്‍ കൈമാറും

Google Oneindia Malayalam News

ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യൂണിയന്‍ മുന്‍ ഭാരവാഹിയായ സുഭാഷ് വാസു. മഹേഷന്റെ മരണത്തിന് കാരണമായ സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് സുഭാഷ് വാസു ആരോപിച്ചു. മഹേഷനെ കള്ളകേസില്‍ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്ന ആരോപണം നേരത്തെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു.

സ്വര്‍ണക്കടത്തിന് നേതൃത്വം ആനിക്കാട് ബ്രദേഴ്‌സ്, സഹായം അറ്റാഷെയെന്ന് സ്വപ്‌ന, റിയല്‍ എസ്റ്റേറ്റിലുംസ്വര്‍ണക്കടത്തിന് നേതൃത്വം ആനിക്കാട് ബ്രദേഴ്‌സ്, സഹായം അറ്റാഷെയെന്ന് സ്വപ്‌ന, റിയല്‍ എസ്റ്റേറ്റിലും

നിര്‍ണായക തെളിവുകള്‍

നിര്‍ണായക തെളിവുകള്‍

മരിക്കുന്നതിന് മുമ്പ് മഹേശന്‍ തന്നോട് ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുഭാഷ് ബാബു രംഗത്തെത്തുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു വ്യക്തമാക്കി. മഹേഷന്‍ എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയതെന്നും സുഭാഷ് വാസു പറഞ്ഞു.

ഹവാല ഇടപാടുകള്‍

ഹവാല ഇടപാടുകള്‍

യൂണിയനില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ് ഉടുമ്പന്‍ ചോലയില്‍ തുഷാര്‍ വെള്ളാപ്പള്ളി ഭൂമി വാങ്ങിയിട്ടത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല ഇടപാടുകള്‍ ഉണ്ട്. തുഷാറിന്റേയും സഹേദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാട് മനസിലാവുമെന്നും സുഭാഷ് വാസു ആരോപിച്ചു.

 നോട്ട് നിരോധന കാലം

നോട്ട് നിരോധന കാലം

ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറുമെന്നം സുഭാഷ് വാസു അറിയിച്ചു. നോട്ട് നിരോധന കാലത്ത് പാലാരിവടത്തെ ജ്വല്ലറിയില്‍ നിന്നും നിരോധിക്കപ്പെട്ട് നോട്ടുകള്‍ കൊടുത്ത് തുഷാര്‍ സ്വര്‍ണ്ണം വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam
ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

നിലവില്‍ മഹേഷന്റെ മരണം ഐജി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈബ്രാഞ്ച് മേധാവി നേരത്തെ അറിയിച്ചിരുന്നു. മഹേശന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിക്കും കെഎല്‍ അശോകനും വേണ്ടി പീഡിപ്പിക്കപ്പെടുന്ന യൂണിയന്‍ നേതാക്കള്‍ക്കായി ജീവിതം ഹോമിക്കുന്നുവെന്ന്, മൃതദേഹം കണ്ടെത്തിയ മുറിയില്‍ ഒട്ടിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

വെള്ളാപ്പള്ളി

വെള്ളാപ്പള്ളി

എന്നാല്‍ മഹേശനെ സുഭാഷ് വാസു അടക്കമുള്ളവര്‍ ചേര്‍ന്ന് മാനസികമായി തകര്‍ക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളുമായി മഹേശന് ഒരു ബന്ധവുമില്ല. മൈക്രോ ഫിനാന്‍സ് പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ക്ലാസ് എടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതല്ലാതെ തട്ടിപ്പില്‍ മഹേശന്‍ പങ്കാളിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

തേജോവധം

തേജോവധം

മഹേഷിന്റെ സമനില തെറ്റിച്ചതിന് കാരണമുണ്ടെന്നും ഇതില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇന്ന് മഹേഷിനെ പൊക്കി പറയുന്ന ആളുകളെല്ലാം അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ചേര്‍ത്തല യൂണിയന്റെ അഡ്മിനിസ്ട്രേറ്ററായി ആറ് വര്‍ഷം മികച്ച ഭരണം നടത്തിയിരുന്നു മഹേശന്‍ എന്നാല്‍ ഭരണസമിതിയില്‍ മികച്ച സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹത്തെ തേജോവധം ചെയ്യുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

English summary
SNDP Worker KK Maheshan Suicide; Subash Vasu Allegation Against thushar vellapally that he has Hawala transactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X