കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാ വരുന്നു, എട്ടിന്റെ പണി! ഐ ഫോൺ 'ലക്കി ഡ്രോയി'ൽ രമേശ് ചെന്നിത്തലയെ ട്രോളി കെകെ രാഗേഷ്

Google Oneindia Malayalam News

കൊച്ചി; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വഴി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിൽ വിവാദമായിരിക്കുകയാണ്. യുണിടാക് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയതിനെ കുറിച്ച് പറയുന്നത്. എന്നാൽ എംഡിയുടെ ആരോപണം തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. തനിക്ക് അങ്ങനെയൊരു ഫോൺ ലഭിച്ചിട്ടേ ഇല്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.കോൺസുലേറ്റ് ചടങ്ങിലെ നറുക്കെടുപ്പിലടെ വിജയികളായവർക്കാണ് സമ്മാനം നൽകിയതെന്നും കോൺസുലേറ്റൽ നിന്ന് താനൊരു സമ്മാനവും സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതേസമയം വിവാദത്തിൽ ചെന്നിത്തലയെ പരിസിച്ച് കെകെ രാഗേഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

സ്ഥല-ജലവിഭ്രാന്തി

സ്ഥല-ജലവിഭ്രാന്തി

അടുത്ത കേരള മുഖ്യമന്ത്രിയാകാനുള്ള പരക്കംപാച്ചിലിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജിക്ക് സ്ഥല-ജലവിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്ന് സംശയിക്കുന്നവർ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ 'പെർഫോമൻസുകളിൽ' അങ്ങിനെ സംശയിക്കാൻ ധാരാളം കാരണങ്ങളുമുണ്ട്.

ഉമ്മൻചാണ്ടിയുടെ 'അങ്കച്ചമയ'ത്തോടെ അത് ഏതാണ്ട് മൂർദ്ധന്യത്തിലെത്തിയിരിക്കുന്നു.

അടുത്ത കേരള മുഖ്യമന്ത്രിയാകാനുള്ള പരക്കംപാച്ചിലിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജിക്ക് സ്ഥല-ജലവിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്ന് സംശയിക്കുന്നവർ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ 'പെർഫോമൻസുകളിൽ' അങ്ങിനെ സംശയിക്കാൻ ധാരാളം കാരണങ്ങളുമുണ്ട്.
ഉമ്മൻചാണ്ടിയുടെ 'അങ്കച്ചമയ'ത്തോടെ അത് ഏതാണ്ട് മൂർദ്ധന്യത്തിലെത്തിയിരിക്കുന്നു.

ജംബോപട്ടിക തന്നെ

ജംബോപട്ടിക തന്നെ

സംസ്ഥാനസർക്കാറിനെതിരായ ആരോപണങ്ങളുടെ ഒരു ജംബോപട്ടിക തന്നെ പ്രതിപക്ഷനേതാവിന്റെ ക്രഡിറ്റിലുണ്ട്. എല്ലാം ഒന്നോ രണ്ടോ ദിവസത്തെ മാധ്യമവാർത്തയിലൊടുങ്ങി. അന്വേഷണ ഏജൻസികളെല്ലാം സർക്കാറിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടിരുന്നപ്പോൾ മരണവ്യാപാരികളുടെ റോളിൽ അനുയായികൾ നിറഞ്ഞാടി. ഈ അടുത്തകാലത്ത് സമരാഭാസങ്ങളിൽ നിന്നൊക്കെ അൽപം പുറകോട്ടുമാറേണ്ടിവന്നു എന്നതൊരു സത്യമാണ്.

സമരാഭാസം

സമരാഭാസം

കോവിഡ് പടർത്തിയുള്ള സമരാഭാസങ്ങൾക്കെതിരെ ജനങ്ങൾ തന്നെ പ്രതികരിച്ചേക്കുമെന്ന അവസ്ഥയെത്തിയപ്പോഴായിരുന്നു അത്. എന്നാൽ അപ്പോഴേയ്ക്കും തങ്ങളെക്കൊണ്ടാവുംവിധം നാശനഷ്ടങ്ങൾ സംസ്ഥാനത്തിന് വരുത്തിക്കഴിഞ്ഞിരുന്നു ചെന്നിത്തലയും കൂട്ടരും. സംസ്ഥാന ഖജനാവിൽ നിന്ന് 2 കോടിയിലധികം രൂപ ശമ്പളമായി കൈപ്പറ്റുന്നവരാണ് നികുതി ദായകരായ ജനങ്ങളെ പരിഹസിച്ചുകൊണ്ട് ഇത്തരത്തിൽ സമരാഭാസം നടത്തുന്നത്.

കണ്ടെത്താൻ കഴിഞ്ഞില്ല

കണ്ടെത്താൻ കഴിഞ്ഞില്ല

യു.എ.ഇ. കോൺസുലേറ്റ് വിഷയത്തിൽ കെ.ടി. ജലീലിനെ രാജിവെപ്പിക്കാതെ പുറകോട്ടില്ല എന്ന ദൃഢപ്രതിജ്ഞയിലായിരുന്നു കുറച്ചുനാളായി. കേന്ദ്രംഭരിക്കുന്ന സംഘപരിവാർ സർക്കാറിന്റെ സാധ്യമായ എല്ലാ വാതിലുകളും മുട്ടി. പരാതികൾ പ്രവഹിച്ചു. അന്വേഷണ ഏജൻസികൾ രായ്ക്കുരാമാനം തെളിവെടുത്തുവെങ്കിലും സർക്കാരിനെതിരെ അഴിമതിയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

എട്ടിന്റെ പണി!

എട്ടിന്റെ പണി!

'പ്രോട്ടോക്കോൾ ലംഘനം' എന്ന പിടിവള്ളിയിൽ കടിച്ചുതൂങ്ങി തൽക്കാലം ആശ്വാസം കണ്ടെത്തിയപ്പോൾ, ദാ വരുന്നു, എട്ടിന്റെ പണി! യു.എ.ഇ. ദിനാഘോഷത്തിന്റെ ഭാഗമായി കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലെ മുഖ്യാതിഥിയായ രമേശ് ചെന്നിത്തലക്ക് ഉപഹാരമായി 5 ഐഫോണുകൾ സ്വപ്‌നസുരേഷ് ആവശ്യപ്പെട്ടതുപ്രകാരം നൽകി എന്നാണ് ഇന്നലെ കോടതിയിൽ യൂണിടാക് എംഡി. സന്തോഷ് ഈപ്പൻ ബോധിപ്പിച്ചത്.

ചെന്നിത്തല ഇതിന് മറുപടി

ചെന്നിത്തല ഇതിന് മറുപടി

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്മ നിയമത്തിലെ മൂന്നാം വകുപ്പിൽ വിദേശ ഏജൻസികളിൽ നിന്നും സംഭാവന വാങ്ങാൻ നിയമനിർമാണസഭയിലെ അംഗങ്ങൾക്ക് വിലക്കുണ്ട്. അത് ലംഘിക്കപ്പെട്ടിരിക്കുന്നു. ഐഫോൺ സമ്മാനമായി സ്വീകരിച്ചില്ലെന്നും അവിടെനടന്ന ലക്കിഡ്രോ സമ്മാനവിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല ഇതിന് മറുപടിനൽകി.

 ലക്കി ഡ്രോ നടത്തരുതെന്നാണ്

ലക്കി ഡ്രോ നടത്തരുതെന്നാണ്

എന്നാൽ പ്രതിപക്ഷം കുറച്ചുനാളായി 'വിശുദ്ധഗ്രന്ഥ'മായി കൊണ്ടുനടക്കുന്ന പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിൽ പറയുന്നത് കോൺസുലേറ്റുകാർ ലക്കി ഡ്രോ നടത്തരുതെന്നാണ്! ഖുർആനിലും ഈന്തപ്പഴത്തിലും സ്വർണ്ണംകടത്തിയെന്ന നെറികെട്ട ആരോപണം അഴിച്ചുവിട്ട് സാധ്യമായ എല്ലാ ഏജൻസികളെയും കൂട്ടുപിടിച്ച്, സംഘപരിവാറിന്റെ രാഷ്ട്രീയനീക്കങ്ങൾക്ക് ചട്ടുകമായി നിന്ന്, കുറച്ചുനാളുകളായി കേരളത്തിൽ പ്രതിപക്ഷം നീക്കിയ ചുവടുകളെല്ലാം പിഴച്ചുപോയിരിക്കുന്നു. അതിന് പക്ഷേ നാട് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു.'

ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാംഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാം

ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യുംബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും

മുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനംമുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനം

ഫോണുകൾ ലക്കി ഡ്രോ വഴി സമ്മാനം; പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് കണ്ടില്ലേയെന്ന് വിടി ബൽറാംഫോണുകൾ ലക്കി ഡ്രോ വഴി സമ്മാനം; പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് കണ്ടില്ലേയെന്ന് വിടി ബൽറാം

English summary
KK Ragesh mocks chennithala about i phone from unitak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X