കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപിയെ കൊന്നതിന് പിന്നില്‍ പിണറായി വിജയന്‍..!! രേഖകളുണ്ടെന്ന് രമ..! സിബിഐ അന്വേഷണം..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെകെ രമ. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പിണറായി വിജയനും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞ് കെകെ രമ ആരോപിക്കുന്നത് ഇതാദ്യമായാണ്. ഇതിനുള്ള തെളിവുകളുണ്ടെന്നും രമ പറയുന്നു.

Read Also: ദുബായിലെ ബിസിനസ്സുകാരന്റെ ഫ്‌ളാറ്റ് നക്ഷത്രവേശ്യാലയം...!! വില്‍പനയ്ക്ക് പിഞ്ചുപെണ്‍കുട്ടികള്‍..!!

Read Also: കെഎം മാണിയുടെ ഇടതുമുന്നണി പ്രവേശനം ത്രിശങ്കുവിൽ..!! വഴിത്തിരിവായി സിപിഎം നിലപാട്..!!

പിണറായിയുടെ അനുമതിയോടെ

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി വഹിച്ചിരുന്ന പിണറായി വിജയന് കൊലപാതക വിവരം അറിയാമായിരുന്നുവെന്നാണ് കെകെ രമ ആരോപിക്കുന്നത്. പിണറായിയുടെ അനുമതിയില്ലാതെ കൊലപാതകം ആസൂത്രണം ചെയ്യില്ല.

സിബിഐ അന്വേഷണം വേണം

ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കെകെ രമ. ടിപി കൊലക്കേസില്‍ പിണറായി അടക്കമുള്ളവര്‍ക്ക് ബന്ധമുണ്ട് എന്നതിന് തെളിവുണ്ടെന്നും കെകെ രമ പറയുന്നു.

ഫോൺ രേഖകൾ തെളിവ്

കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും രമ ആരോപിക്കുന്നു. പിണറായി വിജയനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ട്.

അന്വേഷണം അട്ടിമറിക്കപ്പെട്ടു

എന്നാല്‍ കേസന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്താതെ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും കെകെ രമ ആരോപിക്കുന്നു. അന്വേഷണം സത്യസന്ധമായി മുന്നോട്ട് നീങ്ങിയാല്‍ സിപിഎമ്മിലെ ഉന്നതരായ നേതാക്കളൊക്കെ കുടുങ്ങുമെന്നും രമ പറഞ്ഞു.

ഒളിത്താവളം സിപിഎം വക

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം പി ജയരാജന്റെ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മാത്രമല്ല കൊടി സുനി അടക്കമുള്ള പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത് കണ്ണൂരിലെ സിപിഎം നേതൃത്വമാണെന്നും രമ ആരോപിക്കുന്നു.

ഗൂഢാലോചന നടന്നു

രണ്ട് ജില്ലകളിലെ സിപിഎമ്മുകാര്‍ ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന്റെ ഏകോപനം നിര്‍വ്വഹിച്ചത് കണ്ണൂരിലെ നേതൃത്വമാണ്. കോഴിക്കോട് വെച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്ന സമയത്തും ടിപിയെ കൊല്ലാനുള്ള ഗൂഢാലോചന നടന്നിരുന്നു.

നിയമപോരാട്ടത്തിലേക്ക്

ഈ സമയത്തെ ഫോണ്‍സംഭാഷണങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാലിക്കാര്യങ്ങളെല്ലാം പുറത്ത് വരുമെന്ന വിശ്വാസം ഇപ്പോഴില്ല. അതിനാലാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നതെന്നും രമ പറഞ്ഞു.

English summary
KK Rama against Pinarayi Vijayan in TP Chandrashekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X