Get Updates
Get notified of breaking news, exclusive insights, and must-see stories!

രമ നിരാഹാരം അവസാനിപ്പിച്ചു

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ നടത്തുന്ന നിരാഹാരം സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു അറിയിച്ചു. സമരം ഉദ്ഘാടനം ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ നാരങ്ങാനീര് നല്‍കിയാണ് രമയുടെ നിരാഹാര സമരം അവസാനിപ്പിച്ചത്.

സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ഫെബ്രുവരി 7 ന് നടന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. നിയമ തടസ്സങ്ങളാണ് പ്രശ്‌നമെന്ന കാര്യം രമയെ ബോധ്യപ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.

Rama Hunger Strike

എന്നാല്‍ ഇക്കാര്യം തുടക്കത്തില്‍ ആര്‍എംപിയോ കെകെ രമയോ അംഗീകരിച്ചിരുന്നില്ല. പിന്നീട് നടന്ന മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇപ്പോള്‍ സമരം അവസാനിപ്പിച്ചത്.

നിലവിലെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വെളിപ്പെടുത്തലുകളോ തെളിവുകളോ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുമോ എന്നകാര്യവും സംശയമാണ്.

സിബിഐ കേസ് ഏറ്റെടുത്താല്‍ തന്നെയും ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ അതും സര്‍ക്കാരിന് വലിയ ബാധ്യതയാകും. പ്രത്യേക സാഹചര്യം നിലവിലില്ലാത്ത സ്ഥിതിക്ക് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് കോടതിയെങ്ങാന്‍ വിലയിരുത്തിയാല്‍ പിന്നെ സര്‍ക്കാരിന് നിലനില്‍പ്പുണ്ടാകില്ല.

ഈ വിവരങ്ങള്‍ രമയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ഇതോടെയാണ് സമരം പിന്‍വലിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+