കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ കെകെ രമ മത്സരിക്കും; സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വന്നാല്‍ പിന്തുണ യുഡിഎഫിന്: അര്‍എംപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പടെ നാല് മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് ആര്‍എംപി. ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവയാണ് വടകരക്ക് പുറമെ പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങള്‍. ആര്‍എംപിയുടെ ശക്തികേന്ദ്രമായ വടകരയില്‍ കെകെ രമയായിരിക്കും സ്ഥാനാര്‍ത്ഥി.

<strong>പുഷ്പന്‍റെ വീട്ടിലെത്തി പ്രചരണത്തിന് തുടക്കം കുറിച്ച് പി ജയരാജന്‍; മുന്നണിയില്‍ പ്രശ്നങ്ങളില്ല</strong>പുഷ്പന്‍റെ വീട്ടിലെത്തി പ്രചരണത്തിന് തുടക്കം കുറിച്ച് പി ജയരാജന്‍; മുന്നണിയില്‍ പ്രശ്നങ്ങളില്ല

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളേയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആര്‍എംപി പ്രസിഡന്‍റ് വേണു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടകരയുള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ചര്‍ച്ചക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുത്താല്‍ അക്കാര്യം പരിഗണിക്കുമെന്നും വേണു അറിയിച്ചു.

rmp

വടകരയില്‍ ആര്‍എംപിക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വന്നാല്‍ പൊതുസ്ഥാനാര്‍ത്ഥിക്കായി ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എംപി ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ മത്സരിച്ച കെകെ രമ 20504 വോട്ടുകള്‍ നേടിയിരുന്നു. മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വോട്ടുവിഹിതം ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്നാണ് ആര്‍എംപിയുടെ ആത്മവിശ്വാസം.

English summary
kk rama to contest in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X