Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞനന്തനെ മനുഷ്യസ്നേഹിയാക്കി കഴിഞ്ഞെങ്കിൽ ഇത് കാണാം; ഫോൺവിളി പട്ടിക പുറത്തുവിട്ട് കെകെ രമ

തിരുവനന്തപുരം; സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗവും ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുമായ പികെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച നേതാവാണ് പി കെ കുഞ്ഞനന്തൻ,എല്ലാവിഭാഗം ജനങ്ങളാൽ ആദരിക്കപ്പെട്ട ആൾ എന്നായിരുന്നു ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചത്. ഇതിൽ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകാണ് കെകെ രമ.

പട്ടിക കാണൂ

പട്ടിക കാണൂ

ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുയർത്തുന്നതാണെന്ന് രമ ഫേസ്ബുക്കിൽ കുറിച്ചു. ടിപിയെ വധിക്കുന്നിന് മുൻപ് കുഞ്ഞനന്തനും ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ പട്ടികയും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം

 സഹതാപമുണർത്തുന്നു

സഹതാപമുണർത്തുന്നു

കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു.

 വിധിന്യായം വായിച്ച് നോക്കാം

വിധിന്യായം വായിച്ച് നോക്കാം

കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്‍റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്‍റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം.

 കരുതൽ മനസിലായല്ലോ

കരുതൽ മനസിലായല്ലോ

വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന 'മനുഷ്യസ്നേഹി' സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ്‌ തന്‍റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+