ടിപി കേസ് സിബിഐക്ക് വിടാത്തത് ചെന്നിത്തലയുടെ ഗൂഢാലോചനയെന്ന് കെ.കെ രമ
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കോണ്‍ഗ്രസ് സിബിഐക്ക് വിടാത്തതില്‍ ദുരൂഹതയുണ്ടെന്ന് കെ.കെ രമ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെയാണ് കെ.കെ രമ പ്രതികരിച്ചത്. രമേശ് ചെന്നിത്തലയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണയുടെ പശ്ചാത്തലത്തിലാണ് ടിപി വധക്കേസ് സിബിഐക്ക് വിടാത്തതെന്ന് രമ ആരോപിക്കുന്നു.
ടിപി വധക്കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രമ പലതവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ചതാണ്. അന്നൊക്കെ ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് രമ പറയുന്നത്.

ഇനിയും ഇതിനൊരു തീരുമാനമായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ഇരിക്കുമെന്നും രമ പറഞ്ഞു. ടിപി വധ ഗൂഢാലോചന കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രമ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ബിജെപിയുമായും ആര്‍എംപി ചര്‍ച്ച നടത്തിയിരുന്നു.
ടിപി വധക്കേസ് അന്വേഷിക്കേണ്ടതില്ലെന്ന സിബിഐ തീരുമാനത്തിനെതിരെ നേരത്തെ രമ രംഗത്തെത്തിയിരുന്നു. ഗൂഢാലോചന കേസ് അന്വേഷിക്കില്ലെന്ന് സിബിഐ തീരുമാനമെടുക്കുകയായിരുന്നു.












Click it and Unblock the Notifications