വടകരയില്‍ ആര്‍എംപി ജയിച്ചുകഴിഞ്ഞെന്ന് കെകെ രമ
കോഴിക്കോട്: ആര്‍എംപി വടകരയില്‍ ജയിച്ചുവെന്നും പൊതു സമൂഹത്തിന്റെ അംഗീകാരം തനിക്ക് കിട്ടിയെന്നും രമ വ്യക്തമാക്കി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെച്ചമുണ്ടാകില്ല. അക്രമ രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും വര്‍ധിക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കിയവര്‍ക്ക് എതിരെ നിയമസഭയില്‍ ശബ്ദിക്കാന്‍ കഴിഞ്ഞാല്‍ ആ അവസരം അഭിമാനത്തോടെ വിനിയോഗിക്കുമെന്നും അതുതന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നും കെകെ രമ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെ കെകെ രമയെ സിപിഎം പ്രവര്‍ത്തകര്‍ രമയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതി ഉണ്ടായിരുന്നു.

അതേസമയം പ്രചരണരംഗത്ത് പതിവില്ലാത്തവിധം ബിജെപി ഉയര്‍ത്തിയ വെല്ലുവിളി ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കിയെന്നും, തിരഞ്ഞെടുപ്പില്‍ ഇത് ഗുണകരമാകും എന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയായതും നിര്‍ണ്ണായകമാകും എന്ന് പ്രതീക്ഷിക്കുന്നതുമായ ബിഡിജെഎസ്-ബിജെപി കൂട്ടുകെട്ട് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കില്ലെന്ന് മുന്നണി നേതൃത്വം വിലയിരുത്തുന്നു.












Click it and Unblock the Notifications