സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അക്കമിട്ട് പറഞ്ഞ് കെകെ രമ; മറുപടി പറഞ്ഞത് വീണ ജോർജ്, നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഭയിൽ സർക്കാരിനെ വിമർശിച്ച് കെ കെ രമ. മന്ത്രി വീണ ജോർജാണ് രമയുടെ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. സി പി എം പ്രവർത്തകരും അനുഭാവികളും ഉൾപ്പെട്ട കേസുകളിൽ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും രമ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു രമ.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമ കേസുകളിൽ പ്രതികൾക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് വീണ ജോർജ് പറഞ്ഞത്. അരൂരിൽ എസ് സി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ മർദിച്ചതടക്കം ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിലെല്ലാം പോലീസ് കേസെടുത്തു.

പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം കാര്യങ്ങൾ സർക്കാർ ലാഘവത്തോടെയാണ് എടുക്കുന്നതെന്ന് കെ കെ രമ പറഞ്ഞു. പോലീസ് നടപടി സബന്ധിച്ച് മറുപടി പറയേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ എത്താത്തത് എത്രത്തോളം ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത് എന്നതിന്റെ തെളിവാണെന്നും പറഞ്ഞു.
അരൂരിൽ ദളിത് പെൺകുട്ടിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണ് എന്ന് മന്ത്രി മറുപടി നൽകുന്നില്ല. അവർ തൈക്കാട്ടുശേരിയിലെ സി പി എം പ്രവർത്തകർ ആയതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും കുസാറ്റിൽ ഇടത് സിൻഡിക്കേറ്റ് അംഗമാണ് കലോത്സവത്തിനിടെ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയതെന്നു ആ പെൺകുട്ടി പാർട്ടിക്ക് പരാതി നൽകി അന്വേഷിക്കുമെന്ന് കരുതി കാത്തിരുന്നുവെന്നും എന്നാൽ നടപടി ഉണ്ടാകാത്തതോടെ പോലീസിൽ പരാതി നൽകിയെന്നും രമ പറഞ്ഞു.
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കേണ്ട ക്ഷേമകാര്യ കമ്മിഷൻ ചെയർമാനായ ബേബി എന്നയാളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ഇയാളെ സ്ഥാനങ്ങളി ൽനിന്ന് നീക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇത്തരം വിഷയങ്ങൾ കേരളത്തെ നാണിപ്പിക്കുന്നതാണെന്നും രമ പറഞ്ഞു.
കാലടി ശ്രീശങ്കരാ കോളേജിലെ മുൻ എസ് എഫ് ഐ നേതാവായ രോഹിത് എന്നയാളാണ് പെൺകുട്ടിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചത്. പെൺകുട്ടി തെളിവ് സഹിതം പരാതി നൽകിയിട്ടും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ഇരുപതോളം പെൺകുട്ടികളുടെ ചിത്രമാണ് വൈകൃത മനസ്സിന് ഉടമയായ പ്രതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും രമ പറഞ്ഞു. തിരുവന്തപുരത്ത് ക്രക്കറ്റ് കോച്ച് കാെച്ചുകുട്ടികളെ ലൈംഗിമായി പീഡിപ്പിക്കുകയും അവരോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തുവെന്നതും ഞെട്ടിക്കുന്നതാണെന്നും രമ പറഞ്ഞു.
അതേ സമയം കെ കെ ശൈലജയെ ആർ എം പി നേതാവ് അപമാനിച്ച കാര്യം വീണ ജോർജ് ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് നേതാവായ ഷോബിൻ തോമസ് എഴുതിയ കാര്യങ്ങൾ വ്യക്തി എന്ന നിലയിൽ സഭയിൽ വായിക്കാൻ വിഷമമുണ്ടെന്ന് മന്ത്രി പറഞ്ഞു. 'തയ്യൽ ടീച്ചറുടെ കഷണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരുന്നവർക്ക് സമ്മാനമുണ്ട്' എന്നാണ് എഴുതിയത്. എന്നിട്ട് എന്തു നടപടി എടുത്തുവെന്നും മന്ത്രി ചോദിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications