ടിപി കേസ്: സിപിഎം മാടമ്പി നേതൃത്വത്തിൻ്റെ ദുഃസഹ വാഴ്ചയ്ക്കെതിരായ വിധിയെന്ന് കെകെ രമ
അധികാരപ്രമത്തതയും പണക്കൊഴുപ്പും കൊണ്ട് ഏത് വ്യവസ്ഥയും വിലയ്ക്ക് വാങ്ങാമെന്ന സിപിഎം മാടമ്പി നേതൃത്വത്തിൻ്റെ ദുഃസഹ വാഴ്ചയ്ക്കെതിരായ വിധിയാണ് അക്ഷരാർത്ഥത്തിൽ ടിപി കേസിൽ ഉണ്ടായതെന്ന് കെകെ രമ എംഎല്‍എ. ജയിലുകളിൽ സമാന്തര ഭരണം നടത്തുന്ന സിപിഎം തടവുപുള്ളികൾക്ക് പ്രത്യേകിച്ച് ടി.പി കേസ് പ്രതികൾക്ക് മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭിക്കുന്നതും മൊബൈൽ ഫോൺ പോലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് അടക്കമുള്ള മാഫിയാ ബിസിനസ് നടത്തുന്നുവെന്നുമുള്ള വാർത്തകൾ നിരന്തരം വന്നുവെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു. എംഎല്‍എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒന്നും മറക്കില്ലീ നാട്..
അന്യായമായ പരോൾ ലഭിച്ച് ഇവർ പാർട്ടിക്കാരുടെ പിന്തുണയിൽ വിലസി നടന്നതും ഈ നാട് കണ്ടതാണ്.സത്യത്തിൽ ഇവരൊന്നും തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നില്ല. ഒരു അവധിക്കാലമെന്ന പോലെ ജയിൽ ജീവിതം ആസ്വദിക്കുയൊയിരുന്നു. മനുഷ്യാന്തസ്സിൻ്റെയും ആത്മാഭിമാനത്തിൻ്റെയും മാത്രമല്ല നീതിബോധത്തിൻ്റെയും ഇടനെഞ്ചിൽ ചവിട്ടിയരച്ചാണ് ജനപ്രതിനിധികൾ ഒത്താശക്കാരായി നിന്ന് കൊലക്കേസ് പ്രതികളുടെ കല്യാണ മാമാങ്കം കൊണ്ടാടിയത്.
നാവിൽ തുമ്പിലെ നേതൃനാമങ്ങൾ പുറത്തുവരാതിരിക്കാൻ സിപിഎം ജില്ലാ,സംസ്ഥാന നേതാക്കൾ ഈ ക്വട്ടേഷൻ ഗുണ്ടകളെ ഊട്ടിയും ഉടുപ്പിച്ചും താലോലിച്ച് പരിപാലിച്ചതിൻ്റെ വിഷ്വലുകൾ എല്ലാ ചാനൽ സ്റ്റുഡിയോകളുടെ ആർക്കൈവ്സിൽ ഇപ്പോഴും കാണും.
ഒന്നും മറക്കില്ലീ നാട്..
അടുത്ത കുടുംബക്കാരുടെ പോലും മരണച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി, കുഞ്ഞനന്തൻ്റെ മരണാനന്തര ചടങ്ങുകൾ മാമാങ്കമാക്കിയതും ഈ നാടു കണ്ടതാണ്. എന്നിട്ടും നാണമില്ലാതെ, കണ്ണടച്ചിരുട്ടാക്കി ഞങ്ങൾക്കി കൊലയിൽ ബന്ധമില്ല എന്ന് കൈകഴുകി മലർത്തുന്നവരുടെ നിഷ്കളങ്കതാ നാട്യങ്ങളെ ഈ നാട് ഇനിയും വിചാരണ ചെയ്യുക തന്നെ ചെയ്യും.
ഒന്നും മറക്കില്ലീ നാട്..
പ്രിയരേ,
ഭരണവും പണവും ജനസ്വാധീനവും വൻ നിയമവിദഗ്ധരുടെ പിന്തുണയുമുള്ള സിപിഎം പോലെ ഒരു സംവിധാനത്തോട് ഏറ്റുമുട്ടാൻ ഇച്ഛധീരതയും ഇരുമ്പു ചങ്ങലക്കൊളുത്തു പോലെ വിള്ളലില്ലാത്ത ഐക്യബോധവും നീതിന്യായ വ്യസ്ഥയിലുള്ള വിശ്വാസവും മനുഷ്യപ്പറ്റുള്ള ആയിരങ്ങളുടെ പിന്തുണയുമായിരുന്നു ആർ.എം.പി.ഐയുടെ ബലം. ജനസ്വാധീനം കൊണ്ടോ അധികാരം കൊണ്ടോ കേരളത്തിൽ ആർ.എം.പി.ഐ ഒരു വലിയ പ്രസ്ഥാനമല്ല. എന്നിട്ടും ഈ നിയമ പോരാട്ടത്തിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും സാധിച്ചില്ല.
ഈ ധാർമ്മിക യുദ്ധത്തിനിറങ്ങുമ്പോൾ "ഇനി ഒരു രാഷ്ട്രീയക്കൊല നടക്കരുത്. അവസാനത്തെ സംഭവമാവണം ടി.പി. യുടേത് " എന്നാണ് ആർ.എം.പി.ഐ കേരളത്തോട് പറഞ്ഞത്. പക്ഷേ വീണ്ടും നിരവധി ദൗർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറി. നിരവധി യൗവ്വനങ്ങൾ കൊലക്കത്തികളിൽ പിടഞ്ഞു. നിരവധി കുഞ്ഞുങ്ങൾ അനാഥമായി. വിധവകളും ആലംബഹീനരായ മാതാപിതാക്കളുമുണ്ടായി.
ടി.പി. കേസിൻ്റെ വാദത്തിനിടെ പ്രതിഭാഗത്തിൻ്റെ
"രാഷ്ട്രീയക്കൊലകൾ കേരളത്തിൽ അസാധരണമല്ലല്ലോ?" എന്ന ചോദ്യവും അതുകൊണ്ട് അവ നോർമലൈസ് ചെയ്യണോ എന്ന കോടതിയുടെ പ്രതികരണവും ഏറെ പ്രാധാന്യമുള്ളതാണ്.
ഒത്തുതീർപ്പില്ലാത്ത നിയമപോരാട്ടവും ജനകീയ പ്രതിരോധവും കൊണ്ടല്ലാതെ ഈ ദുരന്തത്തെ ചെറുക്കാൻ കേരളത്തിനാവില്ല. രാഷ്ട്രീയ കൊലപാതകങ്ങൾക്കിരകളായ മനുഷ്യർക്കു വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിനും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാനും ഈ വിധി പ്രേരണയാവട്ടെ.. ഒപ്പം നിന്ന മുഴുവൻ ജനാധിപത്യ മനസ്സുകളെയും ഹൃദയത്തോട് ചേർക്കുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications