കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റിദ്ധാരണ പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമാണ്

Google Oneindia Malayalam News

തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം പങ്കാളികളായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ തള്ളി ആരോഗ്യമന്ത്രി കെകെ ഷൈലജയും. കേരളം പദ്ധതിയുടെ ഭാഗമാണെന്നും തെറ്റിദ്ധാരണ പ്രധാനമന്ത്രി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടികൊണ്ട തന്നെയാണ് കേരളം ആയുഷ്മാന്‍ ഭാരതില്‍ അംഗമായത്. ഇന്‍ഷൂറന്‍സ് കമ്പനി നിശ്ചയിക്കുന്നതടക്കമുള്ള നടപടികളുമായി കേരളം മുന്നോട്ടുപോവുകയാണ്. പദ്ധതിയുടെ വിഹിതം കേരളത്തിന് ലഭിച്ചുണ്ടെന്നുന്നു ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായതിനാല്‍ നടപടികള്‍ അല്‍പം വൈകിയെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു.

modi-

18 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമെ ആനുകൂല്യമുള്ളുവെങ്കിലും കേരളത്തിന്‍റെ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടുത്താതെ കേരളം ഇപ്പോള്‍ കൊടുക്കുന്ന എല്ലാം ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതിയില്‍ ചേര്‍ന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നപേരില്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായിട്ടാണെന്നും കേരളത്തില്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി രൂപീകരിക്കുകയാണെന്നും കെകെ ഷൈലജ കൂട്ടിച്ചേര്‍ത്തു.

<strong>ഇത്രയൊക്കെ മതി; ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി</strong>ഇത്രയൊക്കെ മതി; ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി

ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് പദ്ധതിയില്‍ കേരളം അംഗമല്ലെന്ന് മോദി പറഞ്ഞത്. പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സ സഹായം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.

English summary
kk shailaja against pm narendra modi on ayushman bharat yojana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X