കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ മരണം 18 തന്നെ... മൂന്നെണ്ണം സ്ഥിരീകരിച്ചിട്ടില്ല.....റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് 21 പേര്‍ മരിച്ചെന്ന അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി കെകെ ശൈലജ തള്ളി. നിപ്പ രോഗബാധയെ തുടര്‍ന്ന് മരിച്ചത് 18 പേരാണ്. ബാക്കിയുള്ള മൂന്നെണ്ണം സംശയാസ്പദമാണ്. അതുകൊണ്ട് ഉറപ്പില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം പരിശോധനയിലൂടെ തെളിയാത്ത സാഹചര്യത്തിലാണ് ഇവര്‍ മരണക്കണക്കില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നിപ രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ ആരോഗ്യ വകുപ്പ് മറച്ചുവെച്ചതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 19 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായതെന്നും ഇതില്‍ 17 പേര്‍ മരിക്കുകയും രണ്ടുപേര്‍ രക്ഷപ്പെട്ടെന്നുമായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്.

1

അതേസമയം 18 കേസുകളാണ് ലാബില്‍ പരിശോധിച്ച് നിപ്പ ഉണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് കെകെ ശൈലജ പറഞ്ഞു. സ്വാലിഹിന്റെ മരണത്തോടെയാണ് നിപ്പയാണെന്ന് ഉറപ്പിച്ചത്. മുന്നൂറില്‍ പരം കേസുകളിലാണ് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയച്ചത്. രോഗലക്ഷണം കാണിച്ച അഞ്ച് എണ്ണവും നിപ്പ തന്നെയായിരിക്കും. പക്ഷേ അത് നിപ്പ മരണം ആണെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ടെസ്റ്റ് റിസള്‍ട്ട് അനുസരിച്ച് മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ്പ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിസ്റ്റര്‍ ലിനിയാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ആദ്യം മരിച്ചതെന്ന വാദങ്ങളെ തള്ളുന്ന റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര ജേണല്‍ പുറത്തിറക്കിയത്.

ഛത്തീസ്ഗഡില്‍ കര്‍ഷകര്‍ അരിവില്‍പ്പന നിര്‍ത്തി.... രാഹുലിന്റെ പ്രഖ്യാപനത്തിന് വീണ്ടും കൈയ്യടിഛത്തീസ്ഗഡില്‍ കര്‍ഷകര്‍ അരിവില്‍പ്പന നിര്‍ത്തി.... രാഹുലിന്റെ പ്രഖ്യാപനത്തിന് വീണ്ടും കൈയ്യടി

ഡബ്ല്യുസിസിയുടെ പരാതി ചര്‍ച്ച ചെയ്തില്ല, നടിമാര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍ഡബ്ല്യുസിസിയുടെ പരാതി ചര്‍ച്ച ചെയ്തില്ല, നടിമാര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍

English summary
kk shailaja on nipah study report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X