കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീച്ചറമ്മേ... ഈ കരുതലിന് ഒരുപാട് നന്ദി....കൊറോണയിൽ വൈറലായ മന്ത്രിയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണ്. മൂന്ന് പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ചവരെ കണ്ടെത്താനും കൂടുതൽ പേരിലേക്ക് പടരാതിരിക്കാനും ആരോഗ്യ വകുപ്പ് നടത്തുന്ന നടപടികൾ അഭിനന്ദനാർഹമാണ്. കേരളത്തിന്റെ ക്രിയാത്മകമായ ഇടപെടലിന് നേതൃത്വം നൽകുന്ന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറിനും അഭിനന്ദപ്രവാഹമാണ്.

കൊറോണ വൈറസ്: ആരോഗ്യ വകുപ്പ് നിർദ്ദേശം മറികടന്ന് കോഴിക്കോട് സ്വദേശികൾ, വിദേശത്തേയ്ക്ക് പോയികൊറോണ വൈറസ്: ആരോഗ്യ വകുപ്പ് നിർദ്ദേശം മറികടന്ന് കോഴിക്കോട് സ്വദേശികൾ, വിദേശത്തേയ്ക്ക് പോയി

കക്ഷി- രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെയും ഇടപെടലുകളെയും അംഗീകരിക്കുകയാണ്. സോഷ്യൽ മീഡിയയിലും താരമാണ് ഇപ്പോൾ കേരളത്തിന്റെ ആരോഗ്യ മന്ത്രി. സഹായം അഭ്യർത്ഥിച്ച് ഫേസ്ബുക്ക് മെസഞ്ചറിൽ അയച്ച മെസേജിന് നിമിഷങ്ങൾക്കുള്ളിൽ ശൈലജ ടീച്ചർ നൽകിയ മറുപടിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

shaijala

ചൈനയിലുള്ള സുഹൃത്ത് ഒറ്റയ്ക്കാണെന്നും നാട്ടിലെത്തിക്കാൻ സഹായിക്കണം എന്നും അഭ്യർത്ഥിച്ചാണ് മന്ത്രിക്ക് മെസേജ് അയച്ചത്. ഇതിന് മിനിറ്റുകൾക്കുള്ളിൽ ലഭിച്ച മറുപടിയുടെ സ്ക്രീൻ ഷോട് അടക്കം പങ്കുവെച്ചാണ് യുവതിയുടെ കുറിപ്പ്. സഹായം ആവശ്യമായ ആളുടെ വിശദാംശങ്ങൾ ചോദിച്ച് ഇയാളെ നീട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചതായും കുറിപ്പിൽ പറയുന്നു.

യുവതിയുടെ കുറിപ്പ് ഇങ്ങനെ

നമ്മുടെ ആരോഗ്യവകുപ്പ് എത്രത്തോളം കരുതിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം പറയാം... ശൈലജ ടീച്ചറിന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഞാൻ അയച്ച മെസ്സേജ് ആണ്... ഒരു മിനിട്ടിന് ഉള്ളിൽ തന്നെ മറുപടി വന്നു... ഈ കരുതലിന് ഒരുപാട് നന്ദി... ഹൃദയത്തിൽ നിന്ന്...

English summary
KK Shailaja reaction to woman who asked for help goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X