India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ അബദ്ധം കാണിച്ചോട്ടെ യുപി മുഖ്യമന്ത്രീ', യോഗി ആദിത്യനാഥിന് കെകെ ശൈലജയുടെ മറുപടി

Google Oneindia Malayalam News

കണ്ണൂർ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. കേരളത്തെ പോലെയാകാൻ യുപിയിലെ പാവപ്പെട്ട ജനങ്ങൾ കൊതിക്കുന്നുണ്ടാകുമെന്ന് കെകെ ശൈലജ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർ പ്രദേശ് കേരളം പോലെയായി മാറും എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

കെകെ ശൈലജയുടെ പ്രതികരണം: '' ആ അബദ്ധം കാണിച്ചോട്ടെ യു.പി മുഖ്യമന്ത്രീ. അബദ്ധം കാണിച്ചാൽ യു.പി കേരളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് പറയുന്നു. മനുഷ്യവികസന സൂചികയിലും ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലും ദാരിദ്ര്യ നിർമാർജ്ജനത്തിലും ഇന്ത്യയിൽ ഒന്നാമതായി നില്ക്കുന്ന കേരളത്തെ പോലെയാകാൻ പാവപ്പെട്ട ജനങ്ങൾ കൊതിക്കുന്നുണ്ടാകും. മൂന്ന് വർഷം മുൻപ് യോഗി കേരളത്തിലൂടെ കടന്നു പോകുമ്പോൾ ആരോഗ്യരംഗത്ത് കേരളം യു.പിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞിരുന്നു.

'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ

അന്ന് 'ഇന്ത്യാ ടു ഡെ' പോലുള്ള മാധ്യമങ്ങൾ നമ്മുടെ ജില്ലാതല ആശുപത്രിയും ഗോരഖ്പൂരിലെ മെഡിക്കൽ കോളേജും താരതമ്യം ചെയ്ത് യു.പിയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ നിരത്തി കണക്കിന് മറുപടി പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഓക്സിജൻ കിട്ടാതെ രോഗികൾ പിടഞ്ഞു മരിക്കുന്നതും കുട്ടികളുടെ കൂട്ടമരണങ്ങളും കോവിഡ് ബാധിതരുടെ മുതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതുമെല്ലാം യു.പിയിൽ നിന്നുള്ള വാർത്തകളായി വന്നത്. ഏതായാലും യു.പിയിലെ ജനങ്ങളെ രക്ഷിക്കാൻ കേരളത്തിലേതു പോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണവും കരുതലും വേണമെന്നത് ചർച്ചയായത് നന്നായി''.

എളമരം കരീമിന്റെ പ്രതികരണം: '' തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ ഉത്തർപ്രദേശ് കേരളം പോലെയാകും എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ പ്രസ്താവന യുപിയിലെ ജനങ്ങൾക്ക്‌ മാറിച്ചിന്തിക്കാൻ ഊർജം പകരുന്നതാണ്. ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കിയാൽ കേരളം കൈവരിച്ചതു പോലുള്ള നേട്ടങ്ങൾ തങ്ങൾക്കും അനുഭവവേദ്യമാകാൻ അവസരം ലഭിക്കും എന്ന തിരിച്ചറിവ് യുപിയിലെ ജനങ്ങളിൽ ഉണ്ടാകാൻ യോഗിയുടെ പ്രസ്താവന സഹായകമാകും. ക്രമസമാധാന പാലനത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം എന്നിങ്ങനെ സമസ്ത മേഖലകളിലും ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ വളരാൻ സഹായിച്ചത് വർഗീയ രാഷ്ട്രീയത്തോട് മലയാളികൾ എക്കാലവും സ്വീകരിച്ച അകലമാണ്.

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് കാവ്യാ മാധവൻ രാജി വെക്കാൻ പോയതെന്തിന്? ഇന്നസെന്റ് പറയുന്നുഅമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് കാവ്യാ മാധവൻ രാജി വെക്കാൻ പോയതെന്തിന്? ഇന്നസെന്റ് പറയുന്നു

കേരളം രൂപം കൊണ്ടതു മുതൽ ഒരു തവണ പോലും ബിജെപിക്ക്‌ സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ പറ്റാത്തതും ഈ നേട്ടങ്ങളുടെ കാരണമാണോ എന്ന് യുപിയിലെ വോട്ടർമാർ ചിന്തിക്കും. ബിജെപിയെ താഴെയിറക്കാൻ വെമ്പിനിൽക്കുന്ന ജനങ്ങളുടെ മനസിലേക്ക് ലോകത്തിനുതന്നെ മാതൃകയായ കേരളാ മോഡൽ വികസന സമീപനം എത്തിക്കാൻ ഈ പ്രസ്താവന വഴിവെക്കും''.

English summary
KK Shailaja reacts to Yogi Adityanath's comment against Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X