കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഒപ്പമുണ്ട്; ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

Google Oneindia Malayalam News

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1. 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനും ഉറപ്പാക്കല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കുക, ബോധവത്ക്കരണം എന്നിയ്ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

kk shailaja

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സ്ഥാപനമാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്. 2016ലെ റൈറ്റ്സ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീല് ആക്ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പാക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന ക്ഷേമ പദ്ധതികള്‍ ഏകോപിക്കുക, അവരുടെ പരാതികളില്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുക, ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ സംഭരണങ്ങള്‍ അനര്‍ഹരായവര്‍ കവര്‍ന്നെടുക്കില്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയും ഭിന്നശേഷിക്കാര്‍ക്കുള്ള കമ്മീഷണറേറ്റ് ലക്ഷ്യം വയ്ക്കുന്നു.

ഭരണതുടർച്ച എൽഡിഎഫിന്റെ വ്യാമോഹം, കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറും; ചില സൂചനകൾ നൽകി കുഞ്ഞാലിക്കുട്ടിഭരണതുടർച്ച എൽഡിഎഫിന്റെ വ്യാമോഹം, കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറും; ചില സൂചനകൾ നൽകി കുഞ്ഞാലിക്കുട്ടി

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ചീഫ് കമ്മീഷണറും സംസ്ഥാനങ്ങളില്‍ കമ്മീഷണര്‍മാരുമുണ്ട്. എല്ലാ ജില്ലാ കളക്ടര്‍മാരും അസിസ്റ്റന്റ് കമ്മീഷണര്‍മാരാണ്. ഭിന്നശേഷിക്കാര്‍ക്ക് അവകാശ നിഷേധം, നിയമ നിഷേധം, സര്‍ക്കാരോ സ്വയംഭരണ സ്ഥാപനങ്ങളോ നല്‍കുന്ന നിര്‍ദേശങ്ങളോ ഉത്തരവുവളോ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍മേല്‍ ചീഫ് കമ്മീഷണറും സംസ്ഥാനതല കമ്മീഷണറും നടപടി കൈക്കൊള്ളുന്നു. 1998ലെ സിവില്‍ പ്രൊസീജിയര്‍ കോഡ് പ്രകാരം മുഖ്യ കമ്മീഷണര്‍ക്കും കമ്മീഷണര്‍മാര്‍ക്കും സാക്ഷികളെ വിളിച്ച് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്വീകരിക്കുന്നതിന് ഒരു കോടതിയുടെ അധികാരങ്ങള്‍ തന്നെയാണുള്ളത്.

അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്

ചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലചെന്നിത്തലയ്ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രം! ഉമ്മന്‍ ചാണ്ടി നയിക്കും, പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല

കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
KK Shailaja Says, administrative sanction given for Rs 1.10 crore differently abled project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X