കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സഹായങ്ങളൊന്നും പോര, 1000 രൂപ നല്‍കിയത് കൊണ്ട് എല്ലാമായില്ല, വിമര്‍ശിച്ച് കെകെ ശൈലജ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ നിയമസഭയില്‍ വിമര്‍ശിച്ച് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന സഹായങ്ങളൊന്നും പര്യാപ്തമല്ലെന്ന് ശൈലജ കുറ്റപ്പെടുത്തി. കൊവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമയത്താണ് ശൈലജ പതിവില്‍ നിന്ന് വിഭിന്നമായി സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. സര്‍ക്കാര്‍ ആയിരം രൂപ ജനങ്ങള്‍ക്കായി നല്‍കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് അവരുടെ മുന്നോട്ടുള്ള ജീവിത ചെലവ് വഹിക്കാനാവില്ലെന്ന് ശൈലജ പറഞ്ഞു.

1

കൊവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്. ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ജീവനക്കാര്‍ പട്ടിണിയിലാണ്. പാവപ്പെട്ട തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പാക്കേജ് അനുവദിക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. പലിശ രഹിത വായ്പ പ്രഖ്യാപിക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ന്നും തൊഴിലാളികളെ സഹായിക്കേണ്ടതുണ്ടെന്നും ശൈലജ പറഞ്ഞു.

സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ സംസ്ഥാനത്തെ ഈ പ്രതിസന്ധിയില്‍ വേണം. പരമ്പരാഗത തൊഴില്‍ മേഖലയുടെ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയാണെന്നും ശൈലജ വ്യക്തമാക്കി. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണം, ഓണം റിബേറ്റ് പത്ത് ശതമാനം കൂട്ടേണ്ടതുണ്ടെന്നും മുന്‍ ആരോഗ്യ മന്ത്രി പറഞ്ഞു. ക്ഷേമനിധി കൊണ്ട് മാത്രം കാര്യമില്ല. അത് മതിയാവാതെ വരും. പ്രത്യേക പാക്കേജാണ് വേണ്ടത്. പലിശ രഹിത വായ്പ അനുവദിച്ചാല്‍ കുറേ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നും ശൈലജ വ്യക്തമാക്കി.

അതേസമയം 5650 കോടിയുടെ പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു കെകെ ശൈലജ വിമര്‍ശിച്ചത്. സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകളൊക്കെയുള്ളത് കൊണ്ടാണ് പട്ടിണിയില്ലാതെ ഇവര്‍ ജീവിക്കുന്നത്. പക്ഷേ ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ അടക്കം വഹിക്കാന്‍ സാധിക്കാതെ ഇരിക്കുകയാണ് ഈ വിഭാഗം. വാദ്യ മേഖലയില്‍ ഉള്ളവര്‍ വരെ ബുദ്ധിമുട്ടി നില്‍ക്കുകയാണെന്നും ശൈലജ പറഞ്ഞു. പ്രതിപക്ഷം കഴിഞ്ഞ ദിവസം ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്ന് ഭരണപക്ഷ ബെഞ്ചില്‍ നിന്നും ഉയര്‍ന്നത്.

English summary
kk shailaja says kerala govt's packages are not enough to help people, more financial aid needed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X