Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിനിടെ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി കെകെ ശൈലജ, പിന്തളളിയത് ജസിന്ത ആൻഡേഴ്സനെ

തിരുവനന്തപുരം: കൊവിഡ് കാലത്ത് ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട് കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ആണ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാഗസിൻ ആണ് പ്രോസ്‌പെക്ട് മാഗസിന്‍.

കോവിഡ്-19 കാലത്ത് ലോകത്തെ മാറ്റിമറിച്ച മികച്ച 50 പേരില്‍ നിന്നാണ് കെകെ ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആൻഡേഴ്സണെ പിന്തള്ളിയാണ് മന്ത്രി കെകെ. ശൈലജ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിയിലെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. നിപാകാലത്തും കോവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.

covid

യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂമെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് ലിസ്റ്റിലെ ആദ്യത്തെ 10 പേരിൽ പ്രമുഖര്‍. ഇരുപതിനായിരത്തിലധികം പേരാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. കൊവിഡ് പ്രതിരോധത്തിന്റെ പേരിലും നിപ്പ പ്രതിരോധത്തിന്റെ പേരിലും കേരളത്തിലെ ആരോഗ്യമേഖലയും ആരോഗ്യ വകുപ്പ് മന്ത്രിയും നേരത്തെ തന്നെ ആഗോള പ്രശംസ നേടിയിട്ടുളളതാണ്. കൊവിഡിനെ തുരത്താൻ കേരളത്തിന്റെ പ്രതിരോധ മോഡൽ രാജ്യത്ത് തന്നെ പല സംസ്ഥാനങ്ങളും മാതൃകയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+