കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭക്ക് വിമര്‍ശനവുമായി കെക ശൈലജ: കാര്യങ്ങള്‍ പറയാന്‍ അതിന്‍റേതായ രീതിയുണ്ട്, അത് പാലിക്കണം

Google Oneindia Malayalam News

കോഴിക്കോട്: കായംകുളം എംഎല്‍എ യു പ്രതിഭക്ക് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ വിമര്‍ശനം. കായംകുളത്തെ കാത്ത് ലാബിനെക്കുറിച്ച് തന്‍റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്തം കാണിക്കുന്നുവെന്ന തരത്തില്‍ എംഎല്‍എ കമന്‍റിട്ടത് ശരിയായില്ലെന്ന് കെകെ ശൈലജ ടീച്ചര്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

<strong>മിന്നലാക്രമണം തന്‍റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് മുക്കി</strong>മിന്നലാക്രമണം തന്‍റെ തിയറി ഉപയോഗിച്ചെന്ന് മോദി: മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് മുക്കി

എംഎല്‍എക്ക് കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെയും പാലിക്കാതെയും ഫേസ്ബുക്ക് കമന്‍റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് സെക്രട്ടറിയെ വിമർശിച്ച് എംഎല്‍എകുറിപ്പിട്ടതും ശരിയല്ല. വീണ ജോ‍ർജ് എംഎല്‍എയെ അഭിനന്ദിക്കാനുള്ള കാരണം എംഎൽഎ എന്ന നിലയിൽ മികച്ച ഇടപെടൽ നടത്തിയതിനാലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 hari

വീണാജോർജിനെ മന്ത്രി അഭിനന്ദിച്ചത് പരോക്ഷമായി സൂചിപ്പിച്ച് തനിക്കും അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട് എന്ന രീതിയിലായിരുന്നു പ്രതിഭ ഹരി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റിട്ടത്. തന്‍റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു പ്രതിഭാ ഹരിയുടെ പരാതി.

<strong>ബിജെപി അനുകൂല പ്രസ്താവന: പ്രകാശ് കാരാട്ട് വിശദീകരണം നല്‍കി, ഉദ്ദേശിച്ചത് അങ്ങനെയല്ല</strong>ബിജെപി അനുകൂല പ്രസ്താവന: പ്രകാശ് കാരാട്ട് വിശദീകരണം നല്‍കി, ഉദ്ദേശിച്ചത് അങ്ങനെയല്ല

ഇതിന് പിന്നാലെ പ്രതിഭാ ഹരിക്ക് സിപിഎം അണികളുടെ വ്യാപക വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. പാര്‍ട്ടിയുടെ ഒരു എംഎല്‍എ പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ബ്രാഞ്ച് മുതല്‍ ഒരോ പാര്‍ട്ടി മെമ്പര്‍മാരും സ്വീകരിക്കേണ്ട അച്ചടക്കങ്ങള്‍ അറിയാനും അത് പാലിക്കാനും എംഎല്‍എ തയ്യാറാവണമെന്നുമാണ് പ്രതിഭാ ഹരിയുടെ സിപിഎം അണികള്‍ കമന്‍റ് ചെയ്തത്.

English summary
kk shylaja against prathibha hari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X