കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പെൺസുന്നത്ത്: അതിക്രൂരം, പൈശാചികം...! ശക്തമായ നടപടിയുണ്ടാകും

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ പെണ്‍സുന്നത്ത്: നടപടിയുണ്ടാകുമെന്ന് മന്ത്രി | Oneindia Malayalam

കണ്ണൂര്‍: പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം ഛേദിക്കുന്ന ചേലകര്‍മ്മം എന്ന ക്രൂരമായ ആചാരം കേരളത്തിലും നടക്കുന്നുണ്ട് എന്ന വാര്‍ത്ത വണ്‍ഇന്ത്യ മലയാളം നേരത്തെ പുറത്ത് വിട്ടിരുന്നു. കോഴിക്കോട് അടക്കം കേരളത്തിന്റെ പലഭാഗത്തും കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ചേലാകര്‍മ്മം നടത്തുന്നുണ്ട് എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അതിക്രൂരവും പൈശാചികവുമായ ഈ നടപടി കേരളത്തിലുമുണ്ടെന്ന വിവരം ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്തത് ആണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ആരോഗ്യപ്രശ്‌നം കൊണ്ട് മാത്രമല്ല,സ്ത്രീത്വത്തിന് മേലുള്ള കടന്നാക്രമണം എന്ന നിലയിലും ഇതിനെ ശക്തമായി എതിര്‍ക്കണമെന്ന് കെകെ ശൈലജ അഭിപ്രായപ്പെട്ടു.

കേരളത്തിലും 'പെണ്‍ സുന്നത്ത്'... ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സഹിയോ അന്വേഷണംകേരളത്തിലും 'പെണ്‍ സുന്നത്ത്'... ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സഹിയോ അന്വേഷണം

shylaja

പാലായിലെ കല്യാണത്തിന് കൂട്ടത്തല്ല്.. ഭക്ഷണമെടുത്ത് ഏറ്.. വിരുന്നുകാർ ഓടിത്തള്ളി.. പൂരം പൊടിപൂരം..!പാലായിലെ കല്യാണത്തിന് കൂട്ടത്തല്ല്.. ഭക്ഷണമെടുത്ത് ഏറ്.. വിരുന്നുകാർ ഓടിത്തള്ളി.. പൂരം പൊടിപൂരം..!

പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം വ്യാജചികിത്സയുടേയും കടുത്ത അന്ധവിശ്വാസത്തിന്റേയും പരിധിയില്‍ വരുന്ന കാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡിഎംഒയോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി ചേലാകര്‍മ്മത്തിനെതിരെ സ്വീകരിക്കുമെന്നും കെകെ ശൈലജ വ്യക്തമാക്കി.

English summary
Health Minister KK Shylaja on Female Genital Mutilation in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X