കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

Recommended Video

cmsvideo
ചാനൽ ചർച്ചയിൽ അർണാബ്- ശൈലജ ടീച്ചർ വാക്‌പോര് | Oneindia Malayalam

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി നടതുറക്കുന്ന ഇന്ന് നിലയ്ക്കലും പന്തളത്തും വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിശ്വാസികളെന്ന് അവകാശപ്പെടുന്നവര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു.

<strong>ശബരിമല: ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെപിസിസി അംഗം</strong>ശബരിമല: ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെപിസിസി അംഗം

റിപ്പോര്‍ട്ടര്‍ ടിവിയുടെ വാഹനം തല്ലിത്തകര്‍ത്ത ആക്രമികള്‍ റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും ഡ്രൈവറേയും ക്രൂരമായി മര്‍ദ്ദിച്ചു. മാതൃഭൂമി, എഷ്യാനെറ്റ്, റിപ്പബ്ലിക് ടിവി, ന്യൂസ്18, ന്യൂസ് മിനുട്ട് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് മര്‍ദ്ദനമേറ്റത് ചാനല്‍ ചര്‍ച്ച ചെയ്യുന്നതിനിടേയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടേയും രാഹുല്‍ ഈശ്വറിന്റേയും മറുപടി തേടിയത്.. രണ്ടുപേരുടേയും മറുപടി രണ്ട് തരത്തിലുള്ളതായിരുന്നു..

രാഹുലിനെതിരെ

രാഹുലിനെതിരെ

നിലയ്ക്കലില്‍ ഭക്തരുടെ സംഘം തങ്ങളുടെ റിപ്പോര്‍ട്ടറെ ആക്രമിച്ചത് ചൂണ്ടിക്കാണിച്ച് രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു അര്‍ണബ് ഗോസ്വാമി നടത്തിയത്. നിങ്ങളെവിടുത്തെ ഭക്തനാണെന്ന് ചോദിച്ചായിരുന്നു അര്‍ണബ് കടന്നാക്രമിച്ചത്.

നിലയ്ക്കലില്‍ മര്‍ദ്ദനമേറ്റത്

നിലയ്ക്കലില്‍ മര്‍ദ്ദനമേറ്റത്

ആ റിപ്പോര്‍ട്ടറിന്റെ സ്ഥാനത്ത് നിങ്ങളുടെ അമ്മയോ ഭാര്യയോ ആയിരുന്നുവെങ്കില്‍ ഇങ്ങനെ പെരുമാറുമായിരുന്നോ എന്നും അര്‍ണബ് ചോദിച്ചു. റിപ്പബ്ലിക്ക് ടിവിയുടെ സൗത്ത് ഇന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്കായിരുന്നു നിലയ്ക്കലില്‍ മര്‍ദ്ദനമേറ്റത്.

സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്

സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്

ഓരാഴ്ച്ചയായി നിങ്ങള്‍ ശബരിമലയില്‍ കാണിച്ചുകൂട്ടുന്ന കൊള്ളരുതായ്മകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. നിങ്ങളുടെ നേതൃത്വത്തില്‍ അവിടെ അക്രമണം അഴിച്ചു വിടുകയാണ്. സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുത് നിങ്ങളാണെന്നും അര്‍ണബ് പറഞ്ഞു.

ക്ഷമ ചോദിച്ചത്

ക്ഷമ ചോദിച്ചത്

രാഹുലിന്‍രെ കടന്നാക്രമണം രൂക്ഷമായപ്പോഴാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ ആക്രമത്തില്‍ രാഹുല്‍ ഈശ്വര്‍ ക്ഷമ ചോദിച്ചത്. 'നിങ്ങളുടെ ക്ഷമകൊണ്ട് കാര്യമില്ലെന്നും, നിങ്ങളുടെ പേരില്‍ കേസ് കൊടുക്കുകയാണ് വേണ്ടതെന്നുമായിരുന്നു അര്‍ണബിന്റെ മറുപടി.

പൊലീസില്‍ പരാതി കൊടുക്കണം

പൊലീസില്‍ പരാതി കൊടുക്കണം

സ്ത്രീകളെ ആക്രമിക്കുന്ന ഭക്തര്‍ എന്തുതരം ഭക്തരാണെന്നും നിങ്ങള്‍ ഇപ്പോള്‍ തന്നെ എന്റെ റിപ്പോര്‍ട്ടറെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുക്കണമെന്നും അര്‍ണാബ് പറഞ്ഞു. പുണ്യതീര്‍ത്ഥത്തില്‍ മുങ്ങിയ ശേഷം മുഖംമൂടിയിട്ട് സ്ത്രീകളെ കൈയ്യേറ്റം ചെയ്യുന്നവര്‍ ഭക്തരെന്ന് സ്വയം വിളിക്കരുതെന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു.

വീഡിയോ

രാഹുല്‍xഅര്‍ണബ്

ശൈലജ ടീച്ചറോടും

ശൈലജ ടീച്ചറോടും

രാഹുല്‍ ഈശ്വറിനോട് കയര്‍ത്ത അതേ ആവേശത്തിലായിരുന്നു അര്‍ണബ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറോടും സംസാരിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ തന്റെ റിപ്പോര്‍ട്ടര്‍ എങ്ങനെ മര്‍ദ്ദിക്കപ്പെട്ടു, സര്‍ക്കാര്‍ എന്ത് നടപടി എടുത്തു എന്നായിരുന്നു മന്ത്രിയോടുള്ള ടീച്ചറുടെ ചോദ്യം.

 വീണ്ടും വീണ്ടും

വീണ്ടും വീണ്ടും

മന്ത്രി മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും അര്‍ണബ് തന്റെ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കുയായിരുന്നു. തന്നെ മറുപടി പറയാന്‍ അനുവദിക്കണമെന്നും താങ്കള്‍ ശാന്തനാകണമെന്നും മന്ത്രി ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് വഴങ്ങിയില്ല.

നിങ്ങള്‍ ക്ഷണിച്ചിട്ടാണ്

നിങ്ങള്‍ ക്ഷണിച്ചിട്ടാണ്

നിങ്ങള്‍ ക്ഷണിച്ചിട്ടാണ് ചാനലില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വന്നത്, അതിനാല്‍ സംസാരിക്കാന്‍ അനുവദിക്കണം. നിങ്ങള്‍ സംസാരം നിര്‍ത്തൂ എന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തരുതെന്നും പരിധിവിടരുതെന്നുമായിരുന്നു അര്‍ണബിന്റെ മറുപടി.

സംസാരിക്കാന്‍ താല്‍പര്യമില്ല

സംസാരിക്കാന്‍ താല്‍പര്യമില്ല

വീണ്ടും തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതോടെ അര്‍ണബിനോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് അഭിപ്രായം രേഖപ്പെടുത്താന്‍ വന്ന മന്ത്രിയോട് റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടറോട് അറിയിക്കുകയായിരുന്നു.

യു ഗോ

യു ഗോ

അപ്പോഴും അര്‍ണബ് ചാനല്‍ ഹെഡ് ഓഫീസില്‍ ഇരുന്നു മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒടുവില്‍ 'യു ഗോ' എന്ന് പറഞ്ഞ് റിപ്പോര്‍ട്ടറോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ

അര്‍ണബ്Xശെെലജ

English summary
kk shylaja says shut up to arnab goswami sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X