കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ധവിശ്വാസികളെ ഒറ്റപ്പെടുത്തണം, ജീവനക്കാർക്ക് സുരക്ഷ ഉറപ്പുവരുത്തും; മന്ത്രിയുടെ ഫേസ്ബുക്ക് ലൈവ്...

എംആർ വാക്സിനേഷൻ ക്യാമ്പയിൻ നല്ലരീതിയിലാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറത്ത് നഴ്സിനെ അക്രമിച്ച സംഭവം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇത്തരം സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്താൻ സമൂഹമാകെ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. എംആർ വാക്സിനേഷൻ ക്യാമ്പയിനിൽ പങ്കാളികളാകുന്ന എല്ലാ ജീവനക്കാർക്കും ആരോഗ്യ വകുപ്പ് മതിയായ സുരക്ഷ ഉറപ്പുവരുത്തും. ഇതിനായി ആഭ്യന്തര വകുപ്പിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പാറിപ്പറന്ന് പൂമ്പാറ്റ സ്വകാര്യ ബസും അടിച്ചുമാറ്റി; ശ്രീലങ്കയിലെ സ്വർണ്ണം! കഥകൾ അവസാനിക്കുന്നില്ല...പാറിപ്പറന്ന് പൂമ്പാറ്റ സ്വകാര്യ ബസും അടിച്ചുമാറ്റി; ശ്രീലങ്കയിലെ സ്വർണ്ണം! കഥകൾ അവസാനിക്കുന്നില്ല...

വൈക്കോലും ചപ്പുചവറുകളും ഭക്ഷിക്കുന്നവർ; വിശന്ന് കരയുന്ന കുട്ടികൾ! സിറിയയിൽ കൊടുംപട്ടിണി... വൈക്കോലും ചപ്പുചവറുകളും ഭക്ഷിക്കുന്നവർ; വിശന്ന് കരയുന്ന കുട്ടികൾ! സിറിയയിൽ കൊടുംപട്ടിണി...

എംആർ വാക്സിനേഷൻ ക്യാമ്പയിൻ നല്ലരീതിയിലാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഇതുവരെ 80 ശതമാനം കുട്ടികൾക്കും വാക്സിനേഷൻ നൽകാനായി. എന്നാൽ ചില ജില്ലകളിൽ കുത്തിവെയ്പ് എടുക്കാത്തവരുടെ എണ്ണം കൂടുതലാണ്. ഈ മേഖലകളിൽ കൂടുതൽ ക്യാമ്പയിനുകൾ നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. തായ്ലാൻഡിൽ ട്രോമാ കെയർ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ ആരോഗ്യ മന്ത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shylaja

കഴിഞ്ഞദിവസമാണ് മലപ്പുറത്ത് എംആർ വാക്സിനേഷൻ കുത്തിവെയ്പ് എടുക്കാനെത്തിയ നഴ്സിനെ ഒരു സംഘമാളുകൾ ആക്രമിച്ചത്. എടയൂർ അത്തിപ്പറ്റയിലായിരുന്നു സംഭവം. നഴ്സ് ശ്യാമളാ ഭായിയെ മർദ്ദിച്ച അക്രമികൾ അവരുടെ മൊബൈൽ ഫോണും നശിപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ ശ്യാമള ഭായി കുറ്റിപ്പുറത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വളാഞ്ചേരി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

English summary
kk shylaja teacher fb live about mr vaccination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X