കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്യും

  • By Sanoop Pc
Google Oneindia Malayalam News

പഴയങ്ങാടി: സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപെടുത്തി കല്യാശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടി താലൂക്കാശുപത്രിയിൽ നിർമ്മിച്ച ഡയാലിസിസ് സെന്റർ വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കും.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം.എൽ എ അധ്യക്ഷത വഹിക്കും. എം പിമാരായ പി.കെ.ശ്രീമതി, പി.കരുണാകരൻ, കെ.എം.ഷാജി എം.എൽ എ, കെ.വി.സുമേഷ് എന്നിവർ മുഖ്യാതിഥികളാകും.

KK Shylaja

ആദ്യഘട്ടത്തിൽ ഒമ്പത് മിഷ്യനുകളാണ് സജ്ജികരിച്ചത്. ഒരേ സമയം ഒമ്പത് പേർക്ക് സേവനം ലഭ്യമാകും. ഇതിന് വേണ്ടി പരിശീലനം പൂർത്തിയ ഒരു ടെക്നിഷ്യനെ നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് സെന്ററിന് 1.25 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് ' കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൃക്കരോഗികുറഞ്ഞ ചിലവിൽ മരുന്ന് നൽകാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ ജനകീയ കൂട്ടായ്മയിൽ കുറഞ്ഞ ചിലവിൽ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്ന് ടി.വി.രാജേഷ് എം.എൽ എ .എസ്.വി.അബ്ദുൾ റഷീദ്, കെ.പി.കമലാക്ഷി, എ.പി. ബദറുദീൻ, ഡോ: ടി.അനീഷ് ബാബു, ജാക്സൺ ഏഴിമല ,ടി.വി.ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

English summary
KK Shylaja will inagurate dialysis center in Pazhayangadi government hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X