കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹൈക്കോടതിയിലെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു

Google Oneindia Malayalam News

കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്ന കെകെ ഉഷ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയില്‍ ആണ് അന്ത്യം. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000-2001 കാലയളവിലാണ് കെകെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചത്.

ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് 2000 നവംബറില്‍ കെകെ ഉഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്. 2001 ജൂലൈ മൂന്നിന് സ്ഥാനമൊഴിഞ്ഞു. 1961ല്‍ ആണ് ജസ്റ്റിസ് കെകെ ഉഷ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്.

hc

തുടര്‍ന്ന് 1979ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിക്കപ്പെട്ടു. 1991 ഫെബ്രുവരി 3 മുതല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജി ആയി സേവനം അനുഷ്ഠിച്ചു. 2001ല്‍ ഹൈക്കോടതിയില്‍ നിന്നും ചീഫ് ജസ്റ്റിസായി വിരമിച്ച കെകെ ഉഷ പിന്നീട് ദില്ലി കസ്റ്റംസ്, എക്‌സൈസ്, സര്‍വ്വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡണ്ടായിരുന്നു.

1939 ജൂലൈ മൂന്നിന് തൃശൂരില്‍ ആണ് കെകെ ഉഷ ജനിച്ചത്. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ആയ കെ സുകുമാരന്‍ ആണ് ഭര്‍ത്താണ്. കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ കാര്‍ത്തിക, അമേരിക്കയില്‍ ഉളള ലക്ഷ്മി എന്നിവര്‍ മക്കളാണ്. ദ ഹിന്ദുവിലെ മാധ്യമപ്രവര്‍ത്തകനായ ഗോപാല്‍ രാജ്, ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകനായ ശബരീനാഥ് എന്നിവര്‍ മരുമക്കളാണ്.

English summary
KK Usha, First Malayali Woman Chief Justice of Kerala High Court passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X