Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രി കുഞ്ഞിരാമന്‍മാരെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണ്'; എസ്എഫ്‌ഐക്കെതിരെ കെഎം അഭിജിത്ത്

കോഴിക്കോട്: എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. ആർഎസ്എസ്സിനു വേണ്ടി വിടുപടി ചെയ്യുകയാണ് എസ്എഫ്‌ഐ എന്നും മുഖ്യമന്ത്രി കുഞ്ഞിരാമൻമാരെക്കൊണ്ട് ചുടുചോറ് വാരിക്കുക ആണ് എന്നും അഭിജിത്ത് പറഞ്ഞു. തിങ്കളാഴ്ച ക്യാംപസുകളിൽ കെഎസ്യു പ്രതിഷേധദിനം ആചരിക്കും.

'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം സംബന്ധിച്ച് എസ്എഫ്‌ഐ ആടിനെ പട്ടി ആക്കുകയാണ്. ബഫർസോൺ വിഷയത്തിൽ എസ്എഫ്‌ഐ സമരം പ്രഹസനമാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമകാരികളെ പ്രോൽസാഹിക്കുന്ന ഇത്തരം നടപടി സിപിഎം ഒഴിവാക്കണം. ആഭ്യന്തര മന്ത്രി അറിഞ്ഞാണ് ആക്രമണം നടന്നത്. മാർച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസീൽ നിന്നാണ് ആരംഭിച്ചത്. മാർച്ച് അറിയില്ലെന്ന് നേതാക്കൾ പറയുന്നത് കബളിപ്പിക്കാണ്' കെ.എം.അഭിജിത്ത് പറഞ്ഞു.

abhijith ksu

സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു മുൻപ് സ്വീകരിക്കേണ്ട നടപടികൾ ഒന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നും അഭിജിത്ത് പറഞ്ഞു. എസ്എഫ്‌ഐ നടത്തിയ ആക്രമണത്തിൽ ഡിജിപി മറുപടി പറയണം. മരവാഴകളെ പോലെ പോലിസ് കാഴ്ചക്കാരായിരുന്നു. പൊലീസിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണം എന്നും അഭിജിത്ത് പറഞ്ഞു.

ദേശാഭിമാനി ഓഫീസിനു നേരെ നടന്ന ആക്രമണം ചില പ്രവർത്തകർ വൈകാരികമായി പ്രതികരിച്ചപ്പോൾ ഉണ്ടായതാണ്. അവരെ നിയന്ത്രിക്കാനാണ് താൻ ശ്രമിച്ചത്. പ്രവർത്തകരെ ശാന്തരാക്കി തിരിച്ചു കൊണ്ടുവന്നതാണ് താൻ ചെയ്ത തെറ്റെന്നും അതിനാണ് തന്റെ പേരിൽ കേസ് എടുത്തതെന്നും കെ.എം.അഭിജിത്ത് പറഞ്ഞു. മാധ്യമ സ്ഥാപനകൾക്ക് പ്രയാസം ഉണ്ടാക്കിയെന്ന് ആരെങ്കിലും തെളിയിച്ചാൽ താൻ ഈ പണി നിർത്തും. കേസെടുക്കാൽ അതിനൊന്നും വഴങ്ങി കൊടുക്കില്ല. ഇതിലും വലിയ കേസുകളെടുത്തിട്ടും പ്രയാസമുണ്ടായിട്ടില്ല, നിയമപരമായി നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.

ഇതാണ്.....ഇതാണ് ശാലീന സൗന്ദര്യം...സിംപിള്‍ ലുക്കില്‍ പ്രിയ താരം സാധിക

യുവജനസംഘടനകളിൽ ലഹരി ഉപയോഗം കൂടുതലാണ് എന്ന മന്ത്രിയുടെ പ്രസ്താവന സ്വന്തം അനുഭവത്തിൽ നിന്ന് ആകുമെന്നും അഭിജിത്ത് ആരോപിച്ചു, എസ്എഫ്‌ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് സ്വബോധം ഇല്ലാതെ ആയിരിക്കുമെന്നും അഭിജിത്ത് പറഞ്ഞു. എസ്എഫ്‌ഐയുമായും ഡിവൈഎഫ്‌ഐഐയുമായുമുള്ള സമ്പർക്കത്തിന്റെ പേരിൽ എല്ലാവരെയും അങ്ങനെ കാണുന്നത് ഭൂഷണമല്ല. ലഹരിയുടെ ഉറവിടം കണ്ടെത്തണം. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും കെ.എം.അഭിജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+