കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കൽ കോളേജ് വിവാദം; സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി: കെ എസ് യു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്ക് മുഖത്തേറ്റ അടിയാണ് 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.

നിയമസഭ പാസാക്കിയ ബില്ലിന് എതിരാണ് കെ എസ് യു നിലപാട്. കോടികള്‍ കോഴ നല്‍കി അനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സ്വാശ്രയ കോളജുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നു.

KSU

സര്‍ക്കാരിന്റെയും സ്വാശ്രയ കോളജുകളുടെയും നിരുത്തരവാദപരമായ ഇടപെടല്‍ മൂലം അര്‍ഹതപ്പെട്ട പല കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചിട്ടില്ല. ആ കുട്ടികളുടെ കാര്യത്തില്‍ നിയമ വിദ്ധഗ്ദരുമായി ചര്‍ച്ച ചെയ്ത് പ്രവേശനത്തിന് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യണം.

നീറ്റ് പ്രവേശന പരീക്ഷയെ പോലും അട്ടിമറിക്കുന്ന നിലപാടാണ് ഈ രണ്ട് കോളജുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സ്വാശ്രയ ലോബികളുടെ കൊള്ളലാഭത്തിന് ഒത്താശ ചെയ്ത 'ആദര്‍ശ സര്‍ക്കാരിന്റെ കപടമുഖം ഇതോടെ വെളിച്ചത്തായെന്നും അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ എസ് യു ജില്ലാ സെക്രട്ടറി സുധിന്‍ സുരേഷ് സംബന്ധിച്ചു.

<strong>മദ്യനയവുമായി ബന്ധപ്പെട്ട് സഭാനേൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എക്‌സൈസ് മന്ത്രി</strong>മദ്യനയവുമായി ബന്ധപ്പെട്ട് സഭാനേൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എക്‌സൈസ് മന്ത്രി

<strong>ക്രൈസ്തവ സഭകളെ കബളിപ്പിച്ച് മന്ത്രി; പിന്‍വാതിലിലൂടെ ബിയര്‍ പാര്‍ലറുകള്‍ സ്റ്റാര്‍ ഹോട്ടലുകളായി</strong>ക്രൈസ്തവ സഭകളെ കബളിപ്പിച്ച് മന്ത്രി; പിന്‍വാതിലിലൂടെ ബിയര്‍ പാര്‍ലറുകള്‍ സ്റ്റാര്‍ ഹോട്ടലുകളായി

English summary
KM Abijith's comments about Karuna, Kannur medical college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X