കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി : നളിനി നെറ്റോ പഴയ പദവിയിലേക്ക്

ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ വിരമിക്കുന്ന സാഹചര്യത്തിൽ കെഎം എബ്രഹാം പുതിയ ചീഫ് സെക്രട്ടറിയാകും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ വിരമിക്കുന്ന സാഹചര്യത്തിൽ കെഎം എബ്രഹാം പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നളിനി നെറ്റോ വ്യാഴാഴ്ച (31/8/2017) യാണ് വിരമിക്കുന്നത്.

km abraham

അതേസമയം മുഖ്യമന്ത്രിയുടെ വിശ്വസ്തയായ നളിനിനെറ്റോ പഴയ പദവിയിൽ തുടരും. ചീഫ് സെക്രട്ടറിയാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു നളിനി. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് നളിനി മടങ്ങിയെത്തും.

പിണറായി വിജയൻ ചുമതലയേൽക്കുമ്പോൾ എസ്എം വിജയാനന്ദായിരുന്നു ചീഫ് സെക്രട്ടറി. വിജയാനന്ദ് വിരമിച്ചപ്പോഴായിരുന്നു നളിനി നെറ്റോ ചീഫ് സെക്രട്ടറിയായത്. 1981 ബാച്ചിലെ ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ.

നളിനി നെറ്റോ കഴിഞ്ഞാൽ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് കെഎം എബ്രഹാം. 1982 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കെഎം എബ്രഹാം. കിഫ്ബിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റാലും കിഫ്ബിയിലും അദ്ദേഹം തുടരും. ഡിസംബറിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.

English summary
km abraham appointed as new chief secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X