Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ബഷീറിന്റെ മരണം; അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ശ്രീറാമിനെ പ്രേരിപ്പിച്ചത് വഫ എന്ന് കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാമിന് ഒപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്. ശ്രീറാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ദിവസങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു.

Sri

കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് തിരിച്ചെടുക്കാനുള്ള നീക്കം നടന്നത്. ഇക്കാര്യം വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. തൊട്ടുപിന്നാലെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മദ്യപിച്ച് അമിത വേഗതയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് വഫ ഫിറോസിന് പിഴ ചുമത്തിയിരുന്നു. ഇക്കാര്യം കുറ്റപത്രത്തില്‍ എടുത്തുപറയുന്നുണ്ട്. അമിതവേഗതയില്‍ വാഹനം ഓടിക്കാന്‍ വഫ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഐപിസി 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും കുറ്റപത്രിത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ നൂറ് സാക്ഷികളുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് രാത്രിയാണ് ശ്രീറാം വെങ്കിട്ടരാമനും വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിക്കുന്നത്. കവടിയാറിലെ ഫ്‌ളാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞ് പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+