കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒത്തുകളി; ലൈസൻസ് സസ്പെന്റ് ചെയ്തില്ല, വിചിത്ര വാദം!

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവർത്തനെ കാറഇടിച്ച് കൊലപ്പെടുത്തിയ കേസിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒത്തുകളി. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തില്ലെന്ന് ആക്ഷേപം. തുടർച്ചയായ നിമലംഘനം ഉണ്ടായാൽ മാത്രമേ ലൈസൻസ് റദ്ദാക്കാനാകൂ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വാദം. ഇത് ഒറ്റപ്പെട്ട സംഭവമാണ് അതുകൊണ്ട് ലൈസൻസ് സസ്പെന്റ് ചെയ്യാനെ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.

<strong>ശബരിമല വിഷയം; സർക്കാർ തിടുക്കം കാട്ടി, നേതാക്കൾക്ക് ധാർഷ്ട്യം, ശൈലി മാന്യമാക്കണമെന്നും സിപിഎം !</strong>ശബരിമല വിഷയം; സർക്കാർ തിടുക്കം കാട്ടി, നേതാക്കൾക്ക് ധാർഷ്ട്യം, ശൈലി മാന്യമാക്കണമെന്നും സിപിഎം !

അതേസമയം സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നൽകിയെങ്കിലും പേഴ്സൺ സ്റ്റാഫ് എന്ന പേരിൽ മറ്റൊരളാണ് നോട്ടീസ് കൈപ്പറ്റിയിരിക്കുന്നത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി കിട്ടുന്നില്ലെങ്കിൽ വീണഅടും നോട്ടീസ് അയക്കും. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതു വൈകിയതുകൊണ്ടാണു നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

വഫയെ കണ്ടെത്താനായില്ലെന്ന്...

വഫയെ കണ്ടെത്താനായില്ലെന്ന്...

അതേസമയം വഫ ഫിറോസിനെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന മുടന്തൻ ന്യായമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. തിരുവനന്തപുരതതെ തന്റെ വീട്ടിലിരുന്ന് ഒരു ചാനലിന് അഭിമുഖം കൊടുത്ത വഫയെ മോട്ടോർ വാഹന വകുപ്പിന് കണ്ടെത്താനായില്ലെന്ന് ഒത്തു കളിയുടെ ഭാഗമാണെന്ന ആരോപണം ഉയരുന്നുണ്ട്.

Recommended Video

cmsvideo
ശ്രീറാം വെങ്കിട്ടരാമന് മറവിരോഗം | Oneindia Malayalam
രണ്ട് പേരുടെയും വിശദീകരണം

രണ്ട് പേരുടെയും വിശദീകരണം

രണ്ട് പേരിൽ നിന്ന് വിശദീകരണം ലഭിക്കാതെ നടപടിയെടുക്കാനാകില്ല. അത് മാത്രമല്ല അപകടമുണ്ടാകിയ വാഹനം പരിശോധിച്ച റിപ്പോർട്ടും ആവശ്യമാണ്. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയത് മൂന്നുദിവസം മുമ്പാണെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. രിശോധന റിപ്പോര്‍ട്ടും ശ്രീറാമിന്റെ മറുപടിയും ചേര്‍ത്ത് ശ്രീറാം ലൈസന്‍സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് അയച്ചുകൊടുക്കും അവിടെ നിന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ടത്.

അന്വേഷണം നടത്തുമെന്ന് മന്ത്രി

അന്വേഷണം നടത്തുമെന്ന് മന്ത്രി

എന്നാൽ സംഭവം എവിടെയാണോ നടന്നത് അവിടെയുള്ള ആർടിഒ ആണ് ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ടതെന്നാണ് മട്ടാഞ്ചേരി ജോയിന്റ് ആർടിഒയുടെ വിശദീകരണം. അതേസമയം ശ്രീരാമിനെതിരെ നടപടി വൈകിപ്പിച്ചത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കേണ്ടതാണെന്നും അന്ന് തന്നെ നിയമപരമായ എല്ലാ നടപടികളും സ്വകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞതായി ട്വന്റ് ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളഴ്ച റദ്ദാക്കിയേക്കും

തിങ്കളഴ്ച റദ്ദാക്കിയേക്കും

അതേസമയം പ്രതിഷേധം ഉയർന്നതിന് പിന്നാലെ തിങ്കളാഴ്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെന്റഅ ചെയ്തേക്കാമെന്ന സൂടനകളും പുറത്ത് വരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് രക്തപരിശോധ വൈകിയതിൽ വിചിത്ര വാദവുമായി പോലീസ് രംഗത്തെത്തിയിരുന്നു. ജനറൽ ആശുപത്രിയിലെ ഡോക്ടറേയും പരാതിക്കാരനെയും പഴിചാരിയാണ് പോലീസ് റിപ്പോർട്ട്. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർ തയ്യാറായില്ലെന്നും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയത് പരാതിക്കാരൻ തർക്കിച്ചത് മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മറുപടിയുമായി സിറാജ് മാനേജ്മെന്റ്

മറുപടിയുമായി സിറാജ് മാനേജ്മെന്റ്

എന്നാൽ ഇതിന് മറുപടിയുംമായി സിറാജ് മാനേജ്മെന്റ് രംഗത്ത് വന്നിരുന്നു. പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയത് ആരെയോ രക്ഷിക്കാനാണെന്നാണ് പരാതിക്കാരന്റെ ആരോപണം. ശ്രീറാമിന്റെ വൈദ്യപരിശോധന നടത്തിയെന്ന് മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി സെയ്ഫുദീൻ ഹാജി വ്യക്തമാക്കിയിരുന്നു.

English summary
KM Basheer accident; Motor vehicle department not yet suspended license of Sriram Venkitaraman and Wafa firos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X