ശ്രീറാം വെങ്കട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കരുത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്‍കി. ശ്രീറാം വെങ്കട്ടരാമനെതിരായ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
നേരത്തെ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും നരഹത്യാ കേസ് തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഒഴിവാക്കിയിരുന്നു. ഇതിന് എതിരെ ആണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശ്രീറാം വെങ്കട്ടരാമനെതിരെ വാഹനാപകട കേസില്‍ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്‌ക്കോടതിയുടെ ഉത്തരവ്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ശ്രീറാം വെങ്കട്ടരാമനെതിരെ 304-ാം വകുപ്പിലെ രണ്ട് ഉപവകുപ്പുകള്‍ പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കൂടി ചേര്‍ത്ത് വിചാരണ നടത്തണം എന്ന ആവശ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ആണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്.
അപകട സമയത്ത് ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാന്‍ സാധിക്കാത്തതാണ് ശ്രീറാം വെങ്കട്ടരാമന് തുണയായത്. അതേസമയം അപകടം നടന്ന ഉടന്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത സാംപിള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇത് വീഴ്ചയാണ് എന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തേ ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു.
പിന്നീട് ശ്രീറാം വെങ്കട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരാക്കി നിയമിച്ചു. മനപ്പൂര്‍വമായ നരഹത്യാ വകുപ്പ് അടക്കം ശ്രീറാം വെങ്കട്ടരാമന് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഒഴിവാക്കിയിരുന്നത്. 2019 ഓഗസ്റ്റ് 3 ന് പുലര്‍ച്ചെ 1.45 നാണ് തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപം വച്ച് സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വോക്‌സ് വാഗണ്‍ വെന്റോ വാഹനമിടിച്ചാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.


Click it and Unblock the Notifications