കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമന് കുരുക്ക്; മദ്യം മണത്തിരുന്നു, മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയില്‍. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിക്കവെയാണ് കെഎം ബഷീറിനെ ഇടിച്ചുതെറിപ്പിച്ചതെന്ന ആരോപണത്തിന് ബലം നല്‍കുന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നല്‍കിയത്. ശ്രീറാം വെങ്കിട്ടരാമനെ മദ്യം മണക്കുന്നതായി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെളിവ് നശിപ്പിക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചു ശ്രമിച്ചെന്ന ആക്ഷേപം പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Sriram

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് കഴിഞ്ഞദിവസം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത് എന്നും മന്ത്രി പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം... ഇനി സര്‍ക്കാര്‍ രൂപീകരണം അസാധ്യമോ? വഴികള്‍ ഇങ്ങനെമഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം... ഇനി സര്‍ക്കാര്‍ രൂപീകരണം അസാധ്യമോ? വഴികള്‍ ഇങ്ങനെ

എന്നാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഡോക്ടര്‍ സൂചിപ്പിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട ഉയര്‍ന്ന മറ്റു സംശയങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചില്ലെന്ന വാദം പൊളിഞ്ഞേക്കും. അദ്ദേഹത്തിനെതിരെ കുരുക്ക് മുറുകാനും സാധ്യതയുണ്ട്.

അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയിരുന്നു. ശ്രീറാമിനെതിരെയാണ് വഫ ഫിറോസിന്റെ മൊഴി. ശ്രീറാം ആയിരുന്നു കാര്‍ ഒടിച്ചിരുന്നതെന്നാണ് അവര്‍ പറഞ്ഞത്.

English summary
KM Basheer Death: Chief Minister's Clarification in Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X