സര്‍ക്കാരും വെങ്കിട്ടരാമനും തമ്മില്‍ ഒത്തുകളിക്കുന്നു; കേസ് അട്ടിമറിക്കുന്നെന്ന് ബഷീറിന്റെ സഹോദരന്‍
തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ സഹോദരന്‍ രംഗത്ത്. സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സഹോദരന്‍ പറഞ്ഞു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന ആരോപണവും സഹോദരന്‍ ഉന്നയിക്കുന്നു .
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍
രാത്രി ഒരു മണിക്ക് നടന്ന അപകടത്തില്‍ ഏഴ് മണിക്കാണ് എഫ് ഐ ആര്‍ ഇടുന്നത്. അതില്‍ തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്പിള്‍ പരിശോധിക്കാന്‍ കിംസിലേക്ക് റഫര്‍ ചെയ്തിട്ടും കിംസിലാണ് കൊണ്ടുപോയത്. അന്വേഷണം വൈകിപ്പിക്കുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞത്.

എന്നിട്ടാണ് ഇപ്പോള്‍ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. സര്‍ക്കാരും വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ്. മുഖ്യമന്ത്രിയെ ഇനിയും കാണണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വെങ്കിട്ടരാമന്റെ നിയമനത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ട്രേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ഡി സി സി ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത് .
ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് മുന്‍ എം എല്‍ എ എ എ ഷുക്കൂര്‍ പറഞ്ഞു. കളങ്കിതനായ വ്യക്തിയെ കളക്ടറാക്കരുത്. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . വിഷയത്തില്‍ ഇടപെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും രംഗത്തെത്തി .
ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ ആ തെറ്റ് തിരുത്തണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ജനകീയ താല്‍പര്യം മാനിക്കാതെ ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കേണ്ട കളക്ടര്‍ പദവിയിലേക്ക് ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചത് നിര്‍ഭാഗ്യകരമാണ് .
അനുനിമിഷം ജനങ്ങളുമായി ഇടപഴകുകയും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ട ഒരു നിര്‍ണായക ചുമതലയാണ് ജില്ലാ കളക്ടര്‍ പദവി. മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ വില നല്‍കി സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വം ഇടപെടേണ്ട ആ ചുമതലയില്‍ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ അനൗചിത്യം സര്‍ക്കാര്‍ മനസ്സിലാക്കണം .
തീരദേശ - കാര്‍ഷിക ജില്ലയാണ് ആലപ്പുഴ. നിരന്തരം കടലാക്രമണങ്ങളും കുട്ടനാട്ടിലെ വെള്ളപ്പൊക്കമടക്കമുള്ള തീരാദുരിതങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച, നിരന്തരം സാംക്രമിക രോഗങ്ങളും കൃഷിനാശങ്ങളുമടക്കം നേരിടേണ്ടി വരുന്ന ഒരു ജില്ല.
അവിടുത്തെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതിനു പകരം ഒരു നിരപരാധിയായ മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന ഒരാളെ നിയമിച്ച നടപടി ജനകീയ താല്‍പര്യം മുന്‍നിര്‍ത്തി അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം . ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സി പി എമ്മിന്റെ നയ സമീപനം എന്താണെന്നത് വീണ്ടും വ്യക്തമായി. കോണ്‍ഗ്രസ് പാര്‍ട്ടി നാളെ മുതല്‍ ഇതിനെതിരേ പ്രത്യക്ഷ സമര നടപടികളിലേക്ക് കടക്കുകയാണ് . സര്‍ക്കാര്‍ തെറ്റുതിരുത്തും വരെ പ്രതിഷേധം തുടരുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു .












Click it and Unblock the Notifications