കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ത സാമ്പിൾ എടുക്കാൻ ശ്രീറാം വിസമ്മതിച്ചു; പോയത് സ്വകാര്യ ആശുപത്രിയിലേക്ക്, പ്രതിചേർത്തു!

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീർ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതകളേറുന്നു. ശ്രീറാം രക്തസാമ്പിൾ എടുക്കാൻ വിസമ്മതിച്ചെന്നാണ് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ മാധ്യമങ്ങളോട് പറയുന്നത്. അപകടത്തിന് ശേഷം ജനറൽ ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ റഫർ ചെയ്തത് മെഡിക്കൽ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കുന്നു.

<strong>സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നു; മാർഗങ്ങൾ ഞെട്ടിക്കുന്നതെന്ന് കോടതി</strong>സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നു; മാർഗങ്ങൾ ഞെട്ടിക്കുന്നതെന്ന് കോടതി

അതേസമയം 12 മണിക്കൂരിനുള്ളിൽ രക്തസാമ്പിൾ എടുത്താൽ മതിയെന്നും കമ്മീഷണർ മാധ്യമങ്ങളോട് വ്യക്തമാക്കി. താനല്ല വാഹനമോടിച്ചതെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയാണ് വാഹനമോടിച്ചതെന്നുമായിരുന്നു ശ്രീരാം പറഞ്ഞത്. എന്നാൽ ശ്രീറാം ഡ്രൈവർ സീറ്റിൽ നിന്ന് തന്നെയാണ് പുറത്തിറങ്ങിയെന്നും നന്നായി മദ്യപിച്ചിരുന്നെന്നും, അമിത വേഗതയിലായിരുന്നു വാഹനം ഓടിച്ചതെന്നും ഓട്ടോ ഡ്രൈവർമാരായ ദൃക്സാക്ഷികൾ പറയുന്നു.

പോലീസിനെതിരെ ആരോപണം

പോലീസിനെതിരെ ആരോപണം


ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന ആരോപണം നിലനിൽക്കുന്നതിനിടയിലാണ് കമ്മീഷറുടെ പ്രതികരണം. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയെങ്കിലും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് പോലീസ് തയ്യാറായില്ലെന്ന് നേരത്തെ ഏഷ്യാനെറ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

യുവതിയെ കാറിൽ കയറ്റി വിട്ടു

യുവതിയെ കാറിൽ കയറ്റി വിട്ടു

സുഹൃത്താണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിക്കാന്‍ പോലീസ് ആദ്യം തയ്യാറാവുകയായിരുന്നു. സുഹൃത്ത് വഫയെ മെഡിക്കല്‍ പരിശോധന നടത്താന്‍ തയ്യാറാകാതിരുന്ന പോലീസ് സംഭവ സ്ഥലത്ത് നിന്ന് ഇവരെ ടാക്‌സിയില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച് വരുത്തി പരിശോധന നടത്തിയത്. വാഹനമോടിച്ചത് താനല്ല സുഹൃത്ത് വഫയാണെന്നാണ് ശ്രീറാമും വഫയും മൊഴി നല്‍കി. എന്നാൽ ദൃക്സാക്ഷികൾ പറയുന്നത് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്നാണ്.

ശ്രീറാം വെങ്കിട്ടരാമനെ പ്രതിയാക്കി കേസ്

ശ്രീറാം വെങ്കിട്ടരാമനെ പ്രതിയാക്കി കേസ്

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി പിന്നീട് റിപ്പോര്‍ട്ടുകൾ വന്നു. വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അവസാനം പോലീസ് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന് പോലീസ് സ്ഥരീകരിച്ചു. ശ്രീറാം വെങ്കട്ടരാമനെയും കേസിൽ പ്രതി ചേർത്തു. റാഫ മൊഴിമാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.

പോലീസ് പറഞ്ഞത് ദേഹപരിശോധന നടത്താൻ

പോലീസ് പറഞ്ഞത് ദേഹപരിശോധന നടത്താൻ

അപകടസമയത്ത് വാഹനം ഓടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികളും പറഞ്ഞിരുന്നത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ജനറൽ ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ച സമയത്ത് മദ്യപിച്ചതിന്റെ മണം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തെ പരിസോധിച്ച ഡോക്ടർ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. രക്തപരിശോധന നടത്തണമെങ്കിൽ പൊലീസ് ആവശ്യപ്പെടേണ്ടതുണ്ട്. ദേഹപരിശോധന നടത്തണമെന്നു മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ഡോക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
ശ്രീറാമിനെ കയ്യൊഴിഞ്ഞ് യുവതി, പോലീസിനോട് യുവതി പറഞ്ഞത് ഇങ്ങനെ | Oneindia Malayalam
മുഖ്യമന്ത്രി അനുശോചിച്ചു

മുഖ്യമന്ത്രി അനുശോചിച്ചു


സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീർ. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു വെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

English summary
KM Basheer's death; Sri Ram refused to take a blood sample
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X