കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിനെ ന്യായീകരിച്ച് കെഎംമാണി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സും കേരളത്തിലെ കോണ്‍ഗ്രസ്സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിന്റെ സൂചനകള്‍ നല്‍കി കെ എമാണിയുടെ പ്രതികരണം. ബിജെപിയുടെ പരിപാടിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യമന്ത്രിയും ആയ കെഎം മാണി പറഞ്ഞത്. ധനവകുപ്പിനെതിരെ ആര്യാടന്‍ മഹമ്മദ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കും മാണി മറുപടി പറഞ്ഞു.

Mani George

സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പിസി ജോര്‍ജ്ജ് പങ്കെടുത്തതില്‍ തെറ്റില്ല. ധാര്‍മികമായും നിയമപരമായി ജോര്‍ജ്ജ് ചെയ്തതിനെ കുറ്റപ്പെടുത്താന്‍ ആകില്ല. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്- കെഎം മാണി പറഞ്ഞു.

ബിജെപി നടത്തിയ പരിപാടിയില്‍ പിസി ജോര്‍ജ്ജ് പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന് വീണ്ടും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും പിസി ജോര്‍ജ്ജിനെ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി സംരക്ഷിക്കും എന്നതിന്റെ സൂചനയാണ് ഈ സംഭവം പ്രകടമാക്കുന്നത്.

ധനവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ആരായടനെ കുരുടന്‍ ആനയെ കണ്ട ഉപമ ഉപയോഗിച്ചാണ് മാണി പ്രതിരോധിച്ചത്. ധനക്കമ്മി കുറക്കുന്നതില്‍ ധനവകുപ്പ് പരാജയമാണെന്ന് പറഞ്ഞ ആര്യാടന്‍ മുന്‍ധനമന്ത്രി തോമസ് ഐസക്കിനെ പരോക്ഷമായി പ്രശംസിക്കുകയും ചെയ്തിരുന്നു.

English summary
KM Mani again protects PC George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X