ബിജുവിന്റെ പ്രസ്താവനകള്‍ ആരും വിശ്വസിക്കില്ലെന്ന് കെഎം മാണി
കോട്ടയം: മന്ത്രി കെഎം മാണിക്കെതിരെ കൂടുതല്‍ തെളിവുകളുമായി എത്തിയ ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശിന്റെ ആരോപണത്തിനു മറുപടിയുമായി ധനകാര്യ മന്ത്രി കെഎം മാണി രംഗത്തെത്തി. ബിജു രമേശിന്റെ പ്രസ്താവനകള്‍ ആരും വിശ്വസിക്കില്ലെന്നാണ് കെഎം മാണി പറഞ്ഞിരിക്കുന്നത്. ബിജുവിന്റെ പ്രസ്താവനകള്‍ വിശ്വാസ്യതയില്ലാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
ബിജു രമേശ് ആരെന്ന് കേരളത്തിലെ ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ബിജു രമേശ് പറയുന്നതെന്നും കെഎം മാണി പറഞ്ഞു.

ബാറുകള്‍ പൂട്ടാനും തുറക്കാനും കെഎം മാണി പണം വാങ്ങിയിട്ടുണ്ടെന്നും, രണ്ടു കോടിയോളം രൂപ മറ്റു ബാര്‍ ഉടമകളില്‍ നിന്നും മാണി വാങ്ങിയിട്ടുണ്ടെന്നുമാണ് ബിജു ആരോപിച്ചത്. കെഎം മാണിയുടെ പാലായിലെ വീട്ടില്‍വച്ച് പണം കൈമാറിയതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അത് വിജിലന്‍സിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബാര്‍ കോഴ വിഷയത്തില്‍ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു വ്യക്തമാക്കിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ അടിസ്ഥാന രഹിതമാണെന്നാണ് കെഎം മാണി കോട്ടയം പാലായില്‍ പ്രതികരിച്ചത്.












Click it and Unblock the Notifications