പറയാനുള്ളത് മാണി പറഞ്ഞു, എന്നിട്ടൊടുവില്‍ സ്‌നേഹ പ്രകടനവും !!!
തിരുവനന്തപുരം: ബാര്‍ കോഴ കേസ് സംബന്ധിച്ച് കഴിഞ്ഞ ദിവസം കെഎം മാണി നടത്തിയ വാര്‍ത്താ സമ്മേളനം പലര്‍ക്കും ഒരു മുന്നറിയിപ്പായിരുന്നു. തനിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയത് ആരെന്നറിയാമെന്നും മാന്യതയുടെ പേരില്‍ പുറത്ത് പറയുന്നില്ലെന്നും ആണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ അതുകൊണ്ട് മാണി നിര്‍ത്തിയില്ല. ബാര്‍ കോഴ കേസില്‍ കെ ബാബുവിനെ ലക്ഷ്യം വച്ച് മാണി ചിലകാര്യങ്ങള്‍ പറഞ്ഞത് ദേശീയ മാധ്യമങ്ങളോടായിരുന്നു. എന്നാല്‍ സംഭവം വിവാദമായപ്പോള്‍ ബാബുവിനെ സുഖിപ്പിച്ചുകൊണ്ട് മാണിയുടെ വിശദീകരണവും വന്നു.

ബാബുവിനെതിരെ
കെ ബാബുവിനെതിരെ ഗുരുതര ആരോപണമാണ് ബിജു രമേശ് ഉയര്‍ത്തിയിരിയ്ക്കുന്നത് എന്നാണ് കെഎം മാണി ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്.

നേരിട്ട് വാങ്ങി
കെ ബാബു അമ്പത് ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയാണോ എന്നാണ് മാണിയുടെ ചോദ്യം.

കേട്ടുകേള്‍വി
തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും മാണി പറഞ്ഞു. എന്താണ് തനിയ്ക്ക് പറയാനുള്ളതെന്ന് വ്യക്തമാക്കുന്നത് തന്നെ ആയിരുന്നു ഈ പ്രതികരണം.

ബലിയാടാക്കി
തന്നെ ചിലര്‍ ചേര്‍ന്ന് ബലിയാടാക്കുകയായിരുന്നു എന്ന് തന്നെയാണ് കെഎം മാണി ഇപ്പോഴും വിശ്വസിയ്ക്കുന്നത്.

വിവാദമായപ്പോള്‍
പരാമര്‍ശം വിവാദമായപ്പോള്‍ കെഎം മാണി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. താന്‍ കെ ബാബുവിന്റെ നന്മ ആഗ്രഹിയ്ക്കുന്ന ആളാണെന്നായിരുന്നു വിശദീകരണം












Click it and Unblock the Notifications