കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി ലീഗ് നേതാക്കളെ കണ്ടു; തുറന്നിട്ട എല്ലാ വാതിലിലും കയറില്ല, കാനം നാട്ടിലിറങ്ങണം

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച വനടത്തി. മാണി യുഡിഎഫിലേക്ക് വരണമെന്നൊണ് തങ്ങളുടെ ആഗ്രഹമെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണെന്ന് മാണി പ്രതികരിച്ചു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കേരളത്തിന് പ്രതീക്ഷയ്ക്കുള്ള വകയുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.

15

അതിനിടെ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ മാണി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സ്വന്തം നിലയില്‍ ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് മാണി പറഞ്ഞു. അക്കാര്യം കാനം ഓര്‍ക്കണം. കാനത്തിന് അപകര്‍ഷതാ ബോധമാണെന്നും മാണി പരിഹസിച്ചു. കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് കാനം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കാനം കാനനവാസം വിട്ട് നാട്ടിലിറങ്ങണം. അപ്പോഴാണ് യാഥാര്‍ഥ്യം ബോധ്യപ്പെടുക. ഒരു മുന്നണിയിലും ചേരാന്‍ കേരളാ കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിട്ടില്ല. തുറന്നിട്ട എല്ലാ വാതിലിലേക്കും ഓടികയറുന്ന പാര്‍ട്ടിയല്ല ഇതെന്നും മാണി പറഞ്ഞു. കഴിഞ്ഞിദവസം മാണിയും കാനവും തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വേദി പങ്കിട്ടിരുന്നു.

ഇടതുമുന്നണിയിലേക്ക് മാണി വരുമെന്ന് നേരത്ത സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. അതേസമയം, മാണിയെ തിരിച്ചെടുക്കാന്‍ യുഡിഎഫും ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. എവിടേക്കുമില്ലെന്നാണ് മാണി പറയുന്നത്. എന്നാല്‍ ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കേരളത്തിന് പ്രതീക്ഷക്കുള്ള വകയുണ്ടെന്ന മാണിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.

English summary
KM Mani meets Muslim League leaders in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X