കോഴ ആരോപണം കെഎം മാണി പുച്ഛിച്ച് തള്ളി
കോട്ടയം: ബാര്‍ കോഴ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്ന് മന്ത്രി കെഎം മാണി. പിസി ജോര്‍ജ്ജിന്റെ ആരോപണത്തെ വിമര്‍ശിച്ചു കൊണ്ടാണ് മാണി രംഗത്തു എത്തിയത്. വല്ലവനും വല്ലതും പറയുന്നത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നാണ് മാണി വ്യക്തമാക്കിയത്. ബാര്‍ കോഴ ആരോപണത്തില്‍ ഇതുവരെ തെളിവുകള്‍ ഹാജരാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വല്ലവരും പറയുന്നത് കേട്ട് അത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നാണ് മാണി പറഞ്ഞത്.
ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ മാണി പറഞ്ഞാല്‍ പോലും സമ്മതിക്കില്ലെന്നും മന്ത്രിയാകാന്‍ യോഗ്യരായ പല എംഎല്‍എമാരും പാര്‍ട്ടിയിലുണ്ടെന്നാണ് പിസി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസില്‍ കുടുംബവാഴ്ച നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

പിസി ജോര്‍ജ്ജ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെഎം മാണി. മാണി രാജിവെച്ചാല്‍ പകരം സിഎഫ് തോമസ് മന്ത്രിയാകുമെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു പുറമെ എന്തെങ്കിലും നീക്കം നടന്നാല്‍ ശക്തമായി എതിര്‍ക്കും.
കെഎം മാണി രാജി വെക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അത്തരമൊരു സാഹചര്യത്തില്‍ പകരം ആര് എന്ന ചോദ്യത്തിന് കൂടി പിസി ജോര്‍ജ് ഉത്തരം പറയുന്നു എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications