മാര്‍ക്‌സിസ്റ്റ് വനിതകള്‍ക്ക് പ്രത്യേക 'ഒരിതാ' ... മാണിസാര്‍ ഉദ്ദേശിച്ചതെന്ത്?
കോട്ടയം: കെസി അബുവിനും എംഎ വാഹിദിനും പിറകേ കെഎം മാണിയും പ്രതിപക്ഷ വനിത എംഎല്‍എമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തി. മാര്‍ക്‌സിസ്റ്റ് വനിതകള്‍ക്ക് പ്രത്യേക 'ഒരിത്' ഉണ്ടെന്നാണ് കെഎം മാണി കോട്ടയത്ത് പറഞ്ഞത്. സംഭവം വിവാദമായപ്പോള്‍ മാണിസാര്‍ വിശദീകരണവുമായി രംഗത്തെത്തി.
പാലായില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മാണി ഇങ്ങനെ പറഞ്ഞത്. മാര്‍ക്‌സിസ്റ്റ് വനിത എംഎല്‍എമാരുടെ വിപ്ലവ വീര്യത്തെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് മാണി പിന്നീട് തടിതപ്പുകയായിരുന്നു.

'സ്ത്രീകളെ ക്കൊണ്ട് ആക്രമിക്കുന്നതുപോലെ, എന്റെ മുന്നില്‍ വനിതകളെ കൊണ്ടുവന്നിരുത്തി. ഞാന്‍ ഭയന്ന് പോയി. വനിതാ എംഎല്‍എമാര്‍... വനിതകളെല്ലാം മോശക്കാരെന്നല്ല. പക്ഷേ ഈ മാര്‍ക്‌സിസ്റ്റ് വനിതകളുണ്ടല്ലോ.. അവര്‍ക്കൊരു പ്രത്യേക... 'ഒരിതാ' (ചിരിക്കുന്നു). അവരെ കൊണ്ടുവന്ന് എന്റെ മുന്നില്‍ ഇരുത്തിയപ്പോഴേക്കും യഥാര്‍ത്ഥത്തില്‍ ഞാന്‍ തളര്‍ന്നുപോയി.'
' വേറെ വല്ലവരും ആയിരുന്നെങ്കില്‍ കേറി പിടിക്കാം. ഇവരെ വല്ലോം തൊട്ടുപോയെങ്കില്‍ പിന്നെ സ്ത്രീ പീഡനം ആയി'
കെഎം മാണി പറഞ്ഞത് ഇതാണ്. ഇത് കേട്ടിട്ട് മാര്‍ക്‌സിസ്റ്റ് എംഎല്‍എമാരുടെ വിപ്ലവ വീര്യത്തെക്കുറിച്ചാണ് കെഎം മാണി പറഞ്ഞതെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? തോന്നുന്നില്ലെങ്കില്‍ പോലും അത് വിശ്വസിക്കണം എന്നാണ് കെഎം മാണി പറയുന്നത്. ഈ വിഷയത്തില്‍ വനിത എംഎല്‍മാര്‍ ഇനി പരാതി കൊടുക്കുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications