മാണിയും വെള്ളാപ്പള്ളിയും പിന്തുണയ്ക്കും; ചെങ്ങന്നൂരില്‍ സിപിഎമ്മിന് പ്രതീക്ഷ
ആലപ്പുഴ: യുഡിഎഫ് കോട്ടയായ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണ്ഡലത്തിലെ അട്ടിമറി വിജയം നിലനിര്‍ത്താന്‍ സിപിഎമ്മിന് കൂടുതല്‍ സഹായമെത്തുന്നു. നേരത്തെ എന്‍ഡിഎയുടെ ഭാഗമായ ബിഡിജെഎസ്സും യുഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണച്ചേക്കും. ബിഡിജെഎസ് പിന്തുണ വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇരു പാര്‍ട്ടികള്‍ക്കും മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നതിനാല്‍ ഇവരുടെ പിന്തുണ സിപിഎമ്മിന് ജയമുറപ്പിക്കുന്നതായിരിക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തിരുവന്‍വണ്ടൂര്‍, മാന്നാര്‍, വെണ്മണി ഭാഗത്ത് മാണി വിഭാഗത്തിന് സ്വാധീനമുണ്ട്. കേരള കോണ്‍ഗ്രസ് എം ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ മണ്ഡലംകൂടിയാണിത്.

വേങ്ങര, മലപ്പുറം ഉപതിരഞ്ഞെടുപ്പുകളില്‍ മുസ്ലീം ലീഗിനെയാണ് മാണി പിന്തുണച്ചിരുന്നതെങ്കില്‍ ചെങ്ങന്നൂരില്‍ സിപിഎമ്മിനൊപ്പം നില്‍ക്കാനാണ് പാര്‍ട്ടിക്ക് താത്പര്യം. ഇത് തിരിച്ചറിഞ്ഞ് കെ.എം.മാണിയെ യു.ഡി.എഫിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും മാണി വഴങ്ങിയിട്ടില്ല. മണ്ഡലത്തില്‍ എസ്എന്‍ഡിപിയുടെ വോട്ടുകള്‍ ബിഡിജെഎസ്സിലൂടെ സിപിഎമ്മിന് ലഭിച്ചേക്കും.
സിപിഎം നേതാവ് കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കോണ്‍ഗ്രസിന്റെ യുവനേതാവ് പിസി വിഷ്ണുനാഥിനെ അട്ടിമറിച്ചാണ് രാമചന്ദ്രന്‍ നായര്‍ മണ്ഡലത്തില്‍ വിജയിച്ചത്. വിഷ്ണുനാഥിനെതിരെ സോളാര്‍ കേസ് ഉയര്‍ന്നുവന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. അതേസമയം, മണ്ഡലത്തില്‍ ശക്തമായ വേരുകളുള്ള ബിജെപിയും ജയത്തിനായി മികച്ച സ്ഥാനാര്‍ഥിയേയാകും കണ്ടെത്തുക.












Click it and Unblock the Notifications