Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പരിപാടിയില്‍ കെഎം മാണിയും; മുന്നണി മാറ്റത്തിന്റെ സൂചനയോ?

കൊച്ചി: കെഎം മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് ഏത് മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെ ബി.ജെ.പിയുടെ പരിപാടിയില്‍ മാണി പങ്കെടുത്തത് ചര്‍ച്ചയാകുന്നു. ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണി പങ്കെടുത്തത്. ചടങ്ങില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിച്ചിരുന്നു.

വേദിയിലെത്തിയ മാണിയെ ബിജെപിയുടെ ചിഹ്നമായ താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണ് സാധാരണ ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ ലഭിച്ചുവെന്ന പ്രത്യേകതയുണ്ടെന്നും മാണി പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയും ചെയ്തു.

km-mani-18

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. ഇത്തരമൊരു പരിപാടിയില്‍ മാണി പങ്കെടുത്തത് വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയുണ്ടാക്കും. യു.ഡി.എഫ് വിട്ട കെ.എം മാണിയെ ബി.ജെ.പി മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിയോട് അകല്‍ച്ചയുള്ളതായി മാണി വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം ബി.ജെ.പി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+