കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ ഞെട്ടിച്ച് മാണി.... യുഡിഎഫിനോട് രണ്ട് സീറ്റ് ആവശ്യപ്പെട്ടു!!

Google Oneindia Malayalam News

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ കോണ്‍ഗ്രസിന് കേരളത്തില്‍ സമ്മര്‍ദമേറുന്നു. ഘടക കക്ഷികളും സ്വന്തം പാര്‍ട്ടിയിലുള്ളവരും സീറ്റിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ ഘടകകക്ഷികളെ നിയന്ത്രിക്കാന്‍ രമേശ് ചെന്നിത്തലയും കഷ്ടപ്പെടുകയാണ്. കേരള കോണ്‍ഗ്രസിനായി കെഎം മാണി തന്നെ രണ്ട് സീറ്റ് ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസിനെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.

അതേസമയം കെ മുരളീധരന്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടത്, കേരളത്തിലെ പ്രതിസന്ധികള്‍ മുന്നില്‍ കണ്ടാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പ്രകാരമുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഷ്ടപ്പെടുന്ന കോണ്‍ഗ്രസിന് ഘടകകക്ഷികളുടെ സമ്മര്‍ദം തീരാ തലവേദനയാണ്. ഉമ്മന്‍ചാണ്ടി തന്നെ വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന.

മാണിയുടെ ആവശ്യം

മാണിയുടെ ആവശ്യം

കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റുകള്‍ വേണമെന്നാണ് കെഎം മാണി ആവശ്യപ്പെട്ടത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാണി പറഞ്ഞു. അതേസമയം സീറ്റ് വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും മാണി വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ള മുന്നറയിപ്പായിട്ടാണ് ഇതിനെ കാണുന്നത്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആര്‍ക്കും നല്‍കില്ലെന്ന നിലപാടിലാണ്.

ജോസഫിന് പിന്തുണ

ജോസഫിന് പിന്തുണ

അതേസമയം കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിക്കണമെന്ന ആവശ്യത്തില്‍ പിജെ ജോസഫും ഉറച്ച് നില്‍ക്കുകയാണ്. മാണിയുടെ പ്രസ്താവന അദ്ദേഹത്തിനുള്ള പിന്തുണയാണെന്ന് സൂചനയുണ്ട്. കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും വിജയിച്ചിട്ടുണ്ടെന്ന് ജോസഫ് പറയുന്നു. 12ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്രനം ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന.

ഏതൊക്കെ സീറ്റുകള്‍

ഏതൊക്കെ സീറ്റുകള്‍

ജോസ് കെ മാണി മത്സരിച്ച കോട്ടയത്തിന് പുറമേ ഇടുക്കിയോ അല്ലെങ്കില്‍ ചാലക്കുടി സീറ്റോ വേണമെന്നാണ് മാണിയുടെ ആവശ്യം. ഇത് രണ്ടും ക്രിസ്ത്യന്‍ മേഖലകളാണ്. ജോസഫ് വിഭാഗവും ഈ സീറ്റുകളാണ് ആവശ്യപ്പെടുന്നത്. ഇവിടെയാണ് കോണ്‍ഗ്രസിന് ഏറ്റവും പ്രതിസന്ധിയുള്ളത്. 17ാം തിയ്യതിയിലെ യുഡിഎഫ് യോഗത്തിലാണ് പിജെ ജോസഫ് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ മുല്ലപ്പള്ളിയും സുധീരനും അടക്കമുള്ള നേതാക്കള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോട് യോജിപ്പില്ല.

ഇടുക്കിയില്‍ പ്രതിസന്ധി

ഇടുക്കിയില്‍ പ്രതിസന്ധി

ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്. അതുകൊണ്ട് ഇത് വിട്ടുനല്‍കാനാവില്ല. അതേസമയം ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നുണ്ടെങ്കില്‍ ഇടുക്കി വിട്ടുനല്‍കാമെന്നാണ് ജോസഫിന്റെ നിലപാട്. പകരം ചാലക്കുടിയില്‍ തന്നെ അനുകൂലിക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ജോസഫ് ലക്ഷ്യമിടുന്നത്. പക്ഷേ കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ടുബാങ്ക് കേരള കോണ്‍ഗ്രസിനെ മത്സരിപ്പിച്ചാല്‍ നഷ്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ചാലക്കുടി വിട്ടുനല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

യുഡിഎഫില്‍ കടുത്ത പോര്

യുഡിഎഫില്‍ കടുത്ത പോര്

മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യമാണ് കോണ്‍ഗ്രസില്‍ പോരിന് വളം വെച്ചിരിക്കുന്നത്. ഈ ആവശ്യം അഞ്ചാം മന്ത്രി എന്ന ലീഗിന്റെ നിലപാടിന് തുല്യമാണെന്നും, വിവാദം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. രാഹുലിന്റെ വരവ് അണികളിലുണ്ടാക്കിയ മാറ്റം ഇല്ലാതാക്കാനാണ് ലീഗും കേരള കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഘടകകക്ഷികള്‍ പലരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് പകരം കൂടുതല്‍ സീറ്റുകളാണ് ആവശ്യപ്പെട്ടത്. അതേസമയം സമസ്തയും ഒരു സീറ്റ് കൂടുതലായി ആവശ്യപ്പെടുന്നതിനാല്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്.

യൂത്തും മഹിളാ കോണ്‍ഗ്രസും

യൂത്തും മഹിളാ കോണ്‍ഗ്രസും

യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും സീറ്റിന്റെ കാര്യത്തില്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇടുക്കിയില്‍ സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ആവശ്യപ്പെട്ടിരിക്കുകയാണ്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്ന് ഡീന്‍ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തന്നെയാണ് രാഹുലിന്റെ നിലപാട്. അതേസമയം വിജയം ഉറപ്പുള്ള ഒരു സീറ്റ് വേണമെന്ന് മഹിളാ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുകയാണ്. വനിതകളും പ്രാമുഖ്യം പാര്‍ട്ടിയില്‍ കുറയുന്നതില്‍ രാഹുലിന് സംസ്ഥാന ഘടകത്തോട് എതിര്‍പ്പുണ്ട്. ഇതോടെ മഹിളാ കോണ്‍ഗ്രസിനെ പരിഗണിക്കേണ്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് പ്രതിരോധത്തില്‍

കോണ്‍ഗ്രസ് പ്രതിരോധത്തില്‍

കേന്ദ്രത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ഇക്കാര്യം രമേശ് ചെന്നിത്തല പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചിട്ടുണ്ട്. പക്ഷേ ലീഗിനെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിലെ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയെ മടക്കി കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഒരുപോലെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ. ഇതിന് പുറമേ യൂത്ത് കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വലിയ വില നല്‍കുന്നുണ്ട്. അവരെയും ഇണക്കാന്‍ സാധിക്കും.

തമിഴ്‌നാട് പിടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പുതിയ സാരഥി.... കോണ്‍ഗ്രസ് പ്രസിഡന്റായി അളഗിരി!!തമിഴ്‌നാട് പിടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പുതിയ സാരഥി.... കോണ്‍ഗ്രസ് പ്രസിഡന്റായി അളഗിരി!!

ബജറ്റിലെ കര്‍ഷക പ്രഖ്യാപനങ്ങള്‍ തിരിച്ചടിക്കുന്നു.. 6000 രൂപ വളം വാങ്ങാന്‍ തികയില്ലെന്ന് കര്‍ഷകര്‍!ബജറ്റിലെ കര്‍ഷക പ്രഖ്യാപനങ്ങള്‍ തിരിച്ചടിക്കുന്നു.. 6000 രൂപ വളം വാങ്ങാന്‍ തികയില്ലെന്ന് കര്‍ഷകര്‍!

English summary
km mani asks 2 seats for kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X